Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബ കോടതി പരിസരത്ത് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

text_fields
bookmark_border
കുടുംബ കോടതി പരിസരത്ത് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
cancel

ഇരിങ്ങാലക്കുട: സിവിൽ സ്റ്റേഷൻ വളപ്പിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. താണിശ്ശേരി വൻപറമ്പിൽ വീട്ടിൽ സജിമോനെയാണ് (55) അറസ്റ്റ് ചെയ്തത്.

സജിമോനും ഭാര്യ രശ്മിയും തമ്മിലുള്ള വിവാഹമോചന കേസ് ഇരിങ്ങാലക്കുട കുടുംബ കോടതിയിൽ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച കേസ് വിചാരണക്കായി കോടതിയിലെത്തിയ രശ്മിയെ സജിമോൻ തടഞ്ഞുനിർത്തി കൈയിലുണ്ടായിരുന്ന കത്തികൊണ്ട് വയറ്റിലും പുറത്തും കൈയിലും കുത്തുകയായിരുന്നു.

ഗുരുതര പരിക്കേറ്റ രശ്മി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐ.സി.യുവിലാണ്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നിർദേശാനുസരണം സി.ഐ അനീഷ് കരീം, എസ്.ഐ ഷാജൻ, ജലീൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന നിഫാദ്, ബിജു എന്നീ പൊലീസുദ്യോഗസ്ഥരാണ് പ്രതിയെ തടഞ്ഞത്. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.വി. ഉമേഷ്, രാഹുൽ അമ്പാടൻ, സി.പി.ഒ ലികേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

കൊടകര, മാള, വലപ്പാട് സ്റ്റേഷനുകളിൽ പ്രതിയുടെ പേരിൽ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attempt to killing wife in court premises; Husband arrested
Next Story