Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു​വാ​വി​നെ...

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ലി​ജോ മാ​ത്യു,

കെ.​ബി.​ഷം​നാ​സ്

ഏ​റ്റു​മാ​നൂ​ർ: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഏ​റ്റു​മാ​നൂ​ർ വി​ല​ങ്ങി​പ​ടി​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ ലി​ജോ മാ​ത്യു (42), ഏ​റ്റു​മാ​നൂ​ർ കു​ന്താ​ണി​യി​ൽ വീ​ട്ടി​ൽ കെ.​ബി.​ഷം​നാ​സ് (34) എ​ന്നി​വ​രെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് കാ​ണ​ക്കാ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വാ​വി​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ലി​ജോ മാ​ത്യു ത​ന്റെ അ​മ്മ​യെ​യും, സ​ഹോ​ദ​രി​യു​ടെ മ​ക്ക​ളെ​യും വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​വി​ടു​ക​യും, തു​ട​ർ​ന്ന് യു​വാ​വി​ന്റെ സു​ഹൃ​ത്ത് ഇ​വ​ർ​ക്ക് താ​മ​സി​ക്കു​വാ​ൻ ത​ന്റെ വീ​ട്ടി​ൽ സൗ​ക​ര്യം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധം മൂ​ലം യു​വാ​വി​ന്റെ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ൽ ലി​ജോ മാ​ത്യു​വും സു​ഹൃ​ത്തു​ക്ക​ളും എ​ത്തു​ക​യും, ഇ​യാ​ളെ ഹെ​ൽ​മ​റ്റ് കൊ​ണ്ട് മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ഇ​വ​ർ മ​ർ​ദ്ദി​ക്കു​ക​യും, കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. പ​രാ​തി​യെ തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഏ​റ്റു​മാ​നൂ​ർ എ​സ്.​എ​ച്ച്.​ഒ ഷോ​ജോ വ​ർ​ഗീ​സ്, എ​സ്.​ഐ ബെ​ന്നി തോ​മ​സ്, സി.​പി.​ഒ​മാ​രാ​യ പ്രീ​തി​ജ്, അ​നീ​ഷ്, ഡെ​ന്നി പി.​ജോ​യ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഷം​നാ​സ് ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ലെ ആ​ന്റി സോ​ഷ്യ​ൽ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ്​ ചെ​യ്തു. മ​റ്റു​പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsMurder AttemptCrime News
News Summary - Attempt to kill youth- Two arrested
Next Story