യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
text_fieldsശ്രീജിത്ത്, വിനിറ്റ് രാജു
ചങ്ങനാശ്ശേരി: യുവാക്കളെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. എ.സി കോളനി വട്ടപ്പറമ്പിൽ വീട്ടിൽ ശ്രീജിത്ത് (42), എ.സി കോളനി ആശാരിപ്പറമ്പ് വീട്ടിൽ വിനിറ്റ് രാജു (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മാമൂട് കണിച്ചുകുളം സ്വദേശികളായ യുവാക്കളെ ഇരുവരുംചേർന്ന് കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാക്കൾ ബൈക്കിൽ വരുന്ന സമയം എ.സി റോഡിൽ കെ.ബി.സി പമ്പിനു മുൻവശംവെച്ച് ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇവർക്ക് യുവാക്കളോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ആക്രമിച്ചശേഷം ഇവർ കടന്നുകളഞ്ഞു.
പരാതിയെ തുടര്ന്ന് ചങ്ങനാശ്ശേരി പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരി എസ്.എച്ച്.ഒ ബി.വിനോദ് കുമാർ, എസ്.ഐ എം.ജയകൃഷ്ണൻ, സി.പി.ഒമാരായ തോമസ് സ്റ്റാൻലി, ബി.അനിൽകുമാർ, പി.ബിജു, അതുൽ കെ.മുരളി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

