Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: ഒളിവില്‍ കഴിഞ്ഞ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

വി​ഷ്ണു   അ​മ​ൽ ടി.​എം

വൈ​ക്കം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​പേ​ർ കൂ​ടി പി​ടി​യി​ൽ. ഉ​ല്ല​ല കൊ​ച്ചു​കീ​റ്റു​പ​റ​മ്പ് വീ​ട്ടി​ൽ വി​ഷ്ണു (22), ഉ​ല്ല​ല തോ​ട്ട​ങ്ക​ര വീ​ട്ടി​ൽ ടി.​എം.​അ​മ​ൽ (22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ത​ല​യാ​ഴം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ത​വ​റ ശ്രീ​കു​രും​ബ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ട​ൻ​പാ​ട്ടി​നി​ട​യി​ൽ ബ​ഹ​ളം​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഇ​വ​രെ സ്ഥ​ല​ത്തു​നി​ന്ന്​ പ​റ​ഞ്ഞു​വി​ട്ടി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധം​മൂ​ലം യു​വാ​വി​ന്റെ സു​ഹൃ​ത്തി​നെ യു​വാ​ക്ക​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ സം​ഘം​ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും വ​ടി​കൊ​ണ്ട് യു​വാ​വി​ന്റെ ത​ല​ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. പ​രാ​തി​യെ തു​ട​ർ​ന്ന് വൈ​ക്കം പൊ​ലീ​സ് കേ​സെ​ടു​ത്ത്​ ന​ട​ത്തി​യ തി​രി​ച്ചി​ലി​ൽ കി​ഷോ​ർ, അ​ഭി​ജി​ത്ത് എം.​എ​സ്, ബി​നി​ൽ എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. മ​റ്റു​പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വൈ​ക്കം എ​സ്.​എ​ച്ച്.​ഒ ദ്വി​ജേ​ഷ്, എ​സ്.​ഐ​മാ​രാ​യ പ്ര​ദീ​പ്‌.​എം, വി​ജ​യ​പ്ര​സാ​ദ്, സി.​പി.​ഒ​മാ​രാ​യ ജാ​ക്സ​ൺ, പ്ര​വീ​ണോ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു. മ​റ്റു പ്ര​തി​ക​ള്‍ക്ക് വേ​ണ്ടി തി​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsMurder AttemptCrime News
News Summary - Attempt to kill youth-Two absconding persons arrested
Next Story