Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാ​പ്പ്...

ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ഏ​ഴു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

ഏ​റ്റു​മാ​നൂ​ർ: ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഏ​ഴു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പേ​രൂ​ർ എം.​എ​ച്ച്.​സി കോ​ള​നി​യി​ൽ പു​ത്ത​ൻ​പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ഷ്ണു​രാ​ജ് (24), 101 ക​വ​ല ഭാ​ഗ​ത്ത് ശ​ങ്ക​ര​മ​ല കോ​ള​നി​യി​ൽ താ​ന​പു​ര​ക്ക​ൽ വീ​ട്ടി​ൽ അ​നു​മോ​ൻ (36), തെ​ള്ള​കം ഒ​ഴു​ക​യി​ൽ വീ​ട്ടി​ൽ വി​ഷ്ണു അ​നി​ൽ (26), പേ​രൂ​ർ ക​രി​യാ​റ്റു​പു​ഴ​യി​ൽ വീ​ട്ടി​ൽ അ​ഖി​ല്‍ ശ​ശി (26), എം.​എ​ച്ച്.​സി കോ​ള​നി​യി​ൽ മേ​ച്ചേ​രി​ക്കാ​ല വീ​ട്ടി​ൽ ന​വീ​ൻ (24), പ​ട്ടി​ത്താ​നം പു​തു​പ്പ​ള്ളി വീ​ട്ടി​ൽ ഷെ​ബി​ൻ ദാ​സ് (33), എം.​എ​ച്ച്.​സി കോ​ള​നി​യി​ൽ കാ​രി​ത്ത​ട​ത്തി​ൽ വീ​ട്ടി​ൽ വേ​ണു​ഗോ​പാ​ൽ (27) എ​ന്നി​വ​രെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഏ​റ്റു​മാ​നൂ​ർ ചെ​റു​വാ​ണ്ടൂ​ർ ഷാ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നെ​യാ​ണ്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

ഷാ​പ്പി​ലെ​ത്തി​യ ഇ​വ​ർ ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ര​നോ​ട് ക​ള്ള് ക​ടം ചോ​ദി​ച്ച​പ്പോ​ൾ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ മ​ർ​ദി​ക്കു​ക​യും, ചി​ല്ലു​കു​പ്പി കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഷാ​പ്പി​ലെ കു​പ്പി​ക​ളും പാ​ത്ര​ങ്ങ​ളും അ​ടി​ച്ചു​പൊ​ട്ടി​ച്ചു.

ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സാ​ഹ​സി​ക​മാ​യി കീ​ഴ്പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ പ്ര​സാ​ദ് അ​ബ്ര​ഹാം വ​ർ​ഗീ​സ്, എ​സ്.​ഐ സൈ​ജു, സി.​പി.​ഒ​മാ​രാ​യ സ​ജി പി.​സി, ഡെ​ന്നി, ജോ​ഷ്കു​മാ​ര്‍, പ്രീ​തി​ജ്, മ​നോ​ജ്‌, സാ​ബു പി.​ജെ, സു​നി​ൽ, സെ​ബാ​സ്റ്റ്യ​ൻ, അ​നീ​ഷ് വി.​കെ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ഷ്ണു​രാ​ജി​ന് ഗാ​ന്ധി​ന​ഗ​ർ, തി​രു​വ​ല്ല, ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലും വി​ഷ്ണു അ​നി​ലി​ന് പാ​ലാ, ഏ​റ്റു​മാ​നൂ​ർ, ച​ങ്ങ​നാ​ശ്ശേ​രി, വൈ​ക്കം, ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നു​ക​ളി​ലും അ​നു​മോ​ൻ, അ​ഖി​ൽ ശ​ശി, ഷെ​ബി​ൻ ദാ​സ് എ​ന്നി​വ​ർ​ക്ക് ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ലും ക്രി​മി​ന​ൽ​കേ​സു​ക​ളു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsMurder AttemptCrime News
News Summary - Attempt to kill toddy shop worker- 7 arrested
Next Story