Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ധ്യ​വ​യ​സ്ക​നെ...

മ​ധ്യ​വ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
ര​തീ​ഷ്
cancel
camera_alt

ര​തീ​ഷ്

എ​രു​മേ​ലി: മ​ധ്യ​വ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. മു​ക്കൂ​ട്ടു​ത​റ മു​ക്കു​ഴി മേ​പ്പു​റ​ത്ത് വീ​ട്ടി​ൽ എം.​സി. ര​തീ​ഷി​നെ (38) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഏ​ഴി​ന്​ എ​രു​മേ​ലി സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നെ​യാ​ണ്​ ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. എ​ലി​വാ​ലി​ക്ക​ര ക​വ​ല​യി​ലെ റോ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു മ​ധ്യ​വ​യ​സ്ക​നെ ര​തീ​ഷ് ചീ​ത്ത​വി​ളി​ക്കു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ക​ല്ലു​കൊ​ണ്ട് ത​ല​ക്കി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​യാ​ൾ​ക്ക് മ​ധ്യ​വ​യ​സ്ക​നോ​ട് മു​ൻ​വി​രോ​ധം ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. പ​രാ​തി​യെ തു​ട​ർ​ന്ന് എ​രു​മേ​ലി പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​രു​മേ​ലി എ​സ്.​എ​ച്ച്.​ഒ ഇ.​ഡി.​ബി​ജു, എ​സ്.​ഐ ശാ​ന്തി കെ.​ബാ​ബു, എ.​എ​സ്.​ഐ ജോ​ൺ​സ​ൺ ജോ​സ​ഫ്, ലീ​ല എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsMurder AttemptCrime News
News Summary - Attempt to kill middle-aged man- Youth arrested
Next Story