Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഡിനു കുറുകെ കേബിൾ...

റോഡിനു കുറുകെ കേബിൾ കെട്ടി വീഴ്ത്തി ബൈക്ക് യാത്രികനെ കൊലപ്പെടുത്താൻ ശ്രമം

text_fields
bookmark_border
റോഡിനു കുറുകെ കേബിൾ കെട്ടി വീഴ്ത്തി ബൈക്ക് യാത്രികനെ കൊലപ്പെടുത്താൻ ശ്രമം
cancel

കാലടി: മലയാറ്റൂരിൽ ബൈക്കിൽ പോകവെ റോഡിനു കുറുകെ കേബിൾ കെട്ടി വീഴ്ത്തി ബൈക്ക് യാത്രികനെ അപായപ്പെടുത്താൻ ശ്രമം. മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ ഗോതമ്പുറോഡിൽ താമസിക്കുന്ന ചെറുപ്പിള്ളി വീട്ടിൽ ബൈജുവിനെയാണ്​ (45) അപായപ്പെടുത്താനുള്ള ശ്രമം നടന്നത്.

ചൊവ്വാഴ്ച പുലർച്ച 4.30ഓടെ വീടിനടുത്തുള്ള ഇടവഴിയിലാണ് സംഭവം. ൈഡ്രവറായ ബൈജു താന്നിപ്പുഴയിൽ ലോഡ് കയറ്റി കിടന്ന ടൈൽ വണ്ടി വൈക്കത്തിന് ഓടിച്ചുപോകാൻ ബൈക്കിൽ ഇറങ്ങിയതായിരുന്നു.

കഴുത്തിനും കാലിനും കൈക്കും പരിക്കേറ്റ ബൈജുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്തതായും പ്രതികളെ ഉടൻ പിടികൂടുമെന്നും സി.ഐ എ.ബി. ലത്തീഫ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptbike passenger attacked
News Summary - Attempt to kill bike passenger
Next Story