Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഴുത്തിൽ കുരുക്കിട്ട് മുറുക്കി 16കാരിയെ കൊല്ലാൻ ശ്രമം, അയൽവാസി ഒളിവിൽ

text_fields
bookmark_border
കഴുത്തിൽ കുരുക്കിട്ട് മുറുക്കി 16കാരിയെ കൊല്ലാൻ ശ്രമം, അയൽവാസി ഒളിവിൽ
cancel

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിൽ പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ജംഷീര്‍ എന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വീട്ടില്‍ പെണ്‍കുട്ടിയും സഹോദരനും മുത്തശ്ശിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് മുത്തശ്ശിയെത്തിയപ്പോള്‍ കഴുത്തില്‍ തോര്‍ത്ത് മുറുകി വായില്‍ തുണി തിരുകിയ നിലയിലായിരുന്നു കുട്ടിയെ കണ്ടത്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മുത്തശ്ശിയെ തള്ളിയിട്ട ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ജംഷീര്‍ നിലവില്‍ ഒളിവിലാണ്.

പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടി ആരോഗ്യം വീണ്ടെടുത്ത ശേഷം പൊലീസ് മൊഴിയെടുക്കും. അയല്‍വാസി വീടുകയറിയിട്ടാണ് അതിക്രമം നടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attempt to kill 16-year-old girl by strangulation, neighbor absconds
Next Story