Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
murder case
cancel

ബാലുശ്ശേരി: ഇന്‍സ്റ്റഗ്രാമിൽ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ സംഘർഷം. പെൺകുട്ടിയുടെ സഹോദരനും എറണാകുളം, കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾക്കും പരിക്ക്. കോഴിക്കോട്ടെ വിനോദസഞ്ചാര കേന്ദ്രമായ വയലടയിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.

ഇൻസ്റ്റഗ്രാമിൽ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ എറണാകുളം, കോഴിക്കോട് സ്വദേശികളായ നിസാർ, ബിമൽ എന്നിവർ ചേർന്നാണ് കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ശനിയാഴ്ച വൈകീട്ട് വയലടയിലെത്തിയ പെൺകുട്ടിയോട് ഇവർ വയനാട്ടിലേക്ക് കാറിൽ വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇതിനു വിസമ്മതിച്ച പെൺകുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരും പെൺകുട്ടിയുടെ സഹോദരനും ചേർന്ന് മോചിപ്പിക്കുകയായിരുന്നു.

യുവാക്കളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയ ശേഷം ബാലുശ്ശേരി പൊലീസിൽ ഏൽപിച്ചു. പരിക്കേറ്റ വിമല്‍, നിസാര്‍ എന്നിവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പെണ്‍കുട്ടിയുടെ സഹോദരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബാലുശ്ശേരി എസ്‌.ഐ സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ പൊലീസ് വീട്ടിലെത്തിച്ചു. യുവാക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - attempt to kidnap girl, Three people were injured in the clash
Next Story