
സ്വർണക്കടത്തിെൻറ പേരിൽ മുസ്ലിംകളെ അപമാനിക്കാൻ ശ്രമം – മുസ്ലിം ജമാഅത്ത് കൗൺസിൽ
text_fieldsകോട്ടയം: സ്വർണക്കടത്തിെൻറ പേരിൽ ചാനൽ ചർച്ചകളിൽ മുസ്ലിം സമുദായത്തെ അപമാനിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ദക്ഷിണമേഖല കൺെവൻഷൻ ആരോപിച്ചു. വെബിനാറിൽ സംസ്ഥാന വർക്കിങ് ചെയർമാൻ ഡോ. ജഹാംഗീർ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് അഡ്വ. എം. താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡൻറ് കമാൽ എം. മാക്കിയിൽ, ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി, ട്രഷറർ സി. പരീദ്, സീനിയർ വൈസ് പ്രസിഡൻറ് മാവുടി മുഹമ്മദ്, യൂസുഫ് ചേലാളി, നന്ദിയോട് ബഷീർ, നസീർ പുന്നയ്ക്കൽ, ഹബീബുള്ളാഖാൻ, നിസാർ പന്തളം, അഡ്വ. നജുമുദ്ദീൻ പാച്ചല്ലൂർ, നിസാം കുറ്റിയിൽ, അമീൻഷാ, ചാഹൽ അഞ്ചൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ചെയർമാൻ-തമ്പിക്കുട്ടി പാറത്തോട് കോട്ടയം, വൈ.ചെയർമാൻമാർ -കൊയർകോണം അബ്ബാസ് സാദിഖ് മന്നാനി തിരുവല്ല, ഷാജി എം. പുനലൂർ, മൂസ മൗലാന കോട്ടയം, ജനറൽ കൺവീനർ-പറമ്പിൽ സുബൈർ കൊല്ലം, കൺവീനർമാർ- ടി.സി. ചാജി കോട്ടയം, അഡ്വ. ചെരുമാതുറ നിസാർ, ശാസ്താംകോട്ട റഷീദ്, നിസാർ പന്തളം.
