Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ സർട്ടിഫിക്കറ്റിൽ...

വ്യാജ സർട്ടിഫിക്കറ്റിൽ ലണ്ടനിലേക്ക് കടക്കാൻ ശ്രമം; നാലുപേർ കൂടി പിടിയിൽ

text_fields
bookmark_border
വ്യാജ സർട്ടിഫിക്കറ്റിൽ ലണ്ടനിലേക്ക് കടക്കാൻ ശ്രമം; നാലുപേർ കൂടി പിടിയിൽ
cancel

നെ​ടു​മ്പാ​ശ്ശേ​രി: വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ല​ണ്ട​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ച്ചി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം ഇ​ത്ത​ര​ത്തി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യി​രു​ന്നു.

മ​ല​പ്പു​റം സ്വ​ദേ​ശി ര​ഹ്​​നാ​ബീ​ഗം, പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഷ​ഹീ​ൻ, മു​ഹ​മ്മ​ദ് ഹാ​ഷി​ർ, അ​ങ്ക​മാ​ലി സ്വ​ദേ​ശി ബി​നോ ജോ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ്‌​റ്റു​ഡ​ൻ​റ് വി​സ​യാ​ണ് ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. എം.​ബി.​എ, ഹോ​ട്ട​ൽ മാ​നേ​ജ്മെൻറ് തു​ട​ങ്ങി​യ വി​വി​ധ കോ​ഴ്​​സു​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ ല​ണ്ട​നി​ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ല​രും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ അ​ട​ച്ച​വ​രാ​ണ്.

ബി​രു​ദ കോ​ഴ്​​സി​ന് നി​ശ്ചി​ത മാ​ർ​ക്കി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് പ​ല​രും വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ത​ര​പ്പെ​ടു​ത്തി​യ​ത്. പ​ര​സ്​​പ​രം പ​രി​ച​യ​മു​ള്ള​വ​ര​ല്ല. ഇ​വ​ർ​ക്ക് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ത​ര​പ്പെ​ടു​ത്തി ന​ൽ​കി​യ​ത് വ്യ​ത്യ​സ്​​ത ആ​ളു​ക​ളാ​ണ്. ല​ണ്ട​നി​ൽ പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്​​ത്​ വ​രു​മാ​ന​വും സാ​ധ്യ​മാ​കു​മെ​ന്ന് ക​രു​തി​യാ​ണ് ഇ​വ​ർ ഇ​ത്ത​ര​ത്തി​ൽ ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്.

എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​മാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സി​ന് കൈ​മാ​റി​യ ഇ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ടു.

Show Full Article
TAGS:fake certificatearrest
News Summary - Attempt to fly London with fake certificate; Four more arrested
Next Story