Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡി.എം.ഒ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമം; മഞ്ചേരി നഗരസഭ കൗൺസിലർമാരെ പൊലീസ് തടഞ്ഞു
text_fieldsbookmark_border
മലപ്പുറം: ഡി.എം.ഒ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച മഞ്ചേരി നഗരസഭ കൗൺസിലരെ പൊലീസ് തടഞ്ഞു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. മഞ്ചേരി ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
സിവിൽസ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഡി.എം.ഒ ഓഫിസ് കവാടത്തിൽ എത്തിയ നഗരസഭ കൗൺസിലർമാർ, മുദ്രാവാക്യം മുഴുക്കി ഉള്ളിലേക്ക് തള്ളികയറാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.
പൊലീസും പ്രതിഷേധക്കാരും തമ്മിൽ അൽപ്പനേരം ഉന്തും തള്ളും ബഹളവും നടന്നു. സമരം അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വി.എം. സുബൈദ അധ്യക്ഷയായിരുന്നു. പിന്നീട് നഗരസഭ ഭാരവാഹികൾ ഡി.എം.ഒ ഓഫിസിലെത്തി നിവേദനം നൽകി മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

