Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഡി.എം.എ കടത്തുകാരെ പിന്തുടർന്ന പൊലീസിനെ അപായപ്പെടുത്താൻ ശ്രമം: ബാഗ് വലിച്ചെറിഞ്ഞ് പ്രതികൾ രക്ഷപ്പെട്ടു

text_fields
bookmark_border
kerala police
cancel
camera_alt

പ്രതീകാത്മക ചിത്രം

ചെങ്ങമനാട്: ബാംഗ്ലൂരിൽ നിന്ന് ആഡംബരക്കാറിൽ എം.ഡി.എം.എ കടത്തുകയായിരുന്ന പ്രതികളെ പിന്തുടർന്ന പൊലീസിനെ അപായപ്പെടുത്താൻ ശ്രമം. പ്രതികൾ ബാഗ് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു. ചെങ്ങമനാട് സെന്‍റ് ആന്‍റണീസ് പള്ളിക്ക് സമീപം വലിച്ചെറിഞ്ഞ ബാഗിൽ നിന്ന് പൊലീസ് 100 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

ദേശീയപാത കരിയാട് ഭാഗത്ത് തിങ്കളാഴ്ച രാവിലെ 10.20ഓടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് വാഹന പരിശോന നടത്തുന്നതിനിടെയാണ് ആഡംബരക്കാർ എത്തിയത്. അതോടെ പൊലീസ് മുന്നിൽ നിന്ന് തടഞ്ഞെങ്കിലും അതൊന്നും വകവെക്കാതെ പൊലീസിനെ അപായപ്പെടുത്തും വിധം വാഹനം മുന്നോട്ട് കുതിക്കുകയായിരുന്നു.

പൊലീസ് പിന്നിലേക്ക് മാറിയതിനാൽ വൻ അപകടം ഒഴിവായി. തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന് സംഘത്തെ പിടികൂടാൻ റൂറൽ ജില്ല ഡാൻസാഫ് ടീമും, ചെങ്ങമനാട് പൊലീസും പൊലീസ് വാഹനവും പിൻതുടർന്നു. പ്രതികൾ അപായപ്പെടുത്തുംവിധം വഹാനമോടിച്ചതിനാൽ പൊലീസ് പിൻവലിയ​ുകയായിരുന്നു. എങ്കിലും പ്രതികളെക്കുറിച്ചും മറ്റും വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൊച്ചിയിലെ പ്രധാന മയക്കുമരുന്ന് ഗ്രൂപ്പാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഘത്തേയും വാഹനത്തേയും കുറിച്ച് വ്യക്തമായ വിവരവും പൊലീസിന് ലഭിച്ചതായാണ് വിവരം. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 305 ഗ്രാം രാസലഹരിയാണ് പിടികൂടിയത്.കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നടന്ന പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളും മയക്ക് മരുന്നും പിടികൂടിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attempt to endanger the police who chased the MDMA smugglers
Next Story