Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
biju sajid
cancel
camera_alt

ബി​ജു, സാ​ജി​ദ്

Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത് ട്രാക്കിൽ...

കൊല്ലത്ത് ട്രാക്കിൽ തെങ്ങിൻതടി വെച്ച്​ ട്രെയിൻ അട്ടിമറി ശ്രമം​; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border

കൊല്ലം: ട്രാക്കിൽ തെങ്ങിൻതടി ​െവച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചവരെ മണിക്കൂറുകൾക്കകം റെയിൽവേ പൊലീസ് പിടികൂടി. ഞാ‍യറാഴ്ച പുലർച്ച 12.50ഓടെ ഇടവക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയിൽവേ ട്രാക്കിലാണ് സംഭവം. ചെ​െന്നെ-ഗുരുവായൂർ ട്രെയിൻ തടിയിൽ തട്ടിയ ഉടൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ട്രാക്കിലുണ്ടായിരുന്ന തടിക്കഷണം എടുത്തുമാറ്റിയതിനാൽ വൻ അപകടമൊഴിവായി.

തടിക്കഷണം കൊല്ലം ആർ.പി.എഫ് പോസ്​റ്റിൽ എത്തിച്ചു. റെയിൽവേ പൊലീസ് ചീഫ് രാജേന്ദ്ര​െൻറ നിർദേശപ്രകാരം ഡിവൈ.എസ്.പി കെ.എസ്. പ്രശാന്തിെൻറ നേതൃത്വത്തിൽ തിരുവനന്തപുരം റെയിൽവേ പൊലീസ് സ്​റ്റേഷൻ സബ് ഇൻസ്പക്ടർ ഇതിഹാസ് താഹ, കൊല്ലം റെയിൽവേ പൊലീസ് സ്​റ്റേഷൻ ​േഗ്രഡ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ, ഇൻറലിജൻസ് സ്ക്വാഡ് അംഗങ്ങളായ രാജു, വിവേക്, ആദിത്യൻ, വിമൽ എന്നിവരടങ്ങുന്ന പ്രത്യക സംഘം രൂപവത്​കരിച്ചു.

ടീം പുലർച്ചയോടെ വർക്കല കാപ്പിൽ പാറയിൽ എത്തിച്ചേർന്ന് സ്ഥലവാസികളായ നൂറോളം ആൾക്കാരോടും റെയിൽവേ ജീവനക്കാരോടും നേരിട്ട് അന്വേഷണം നടത്തി. ട്രാക്കിൽ ​െവച്ച തെങ്ങിൻതടി എടുത്തുകൊണ്ടുവന്ന സ്ഥലം വിശദ അന്വേഷണം നടത്തി കണ്ടെത്തി. തടി ട്രാക്കിൽ കൊണ്ടുവച്ച ഇടവ തൊടിയിൽ ഹൗസിൽ സാജിദ് (27), കാപ്പിൽ ഷൈലജ മൻസിലിൽ ബിജു (30) എന്നിവരെ പിടികൂടി. ഇവരെ കൊല്ലം ആർ.പി.എഫ് സ്​റ്റേഷനിലേക്ക് തുടർ നടപടികൾക്കായി കൈമാറി.

ട്രാക്കിൽ തടി വെച്ച സ്ഥലത്തിന് സമീപത്തായിട്ടാണ് മുമ്പ്​ മലബാർ എക്സ്പ്രസ് ട്രെയിനിന് തീപിടിത്തമുണ്ടായത്. സംഭവത്തിൽ സ്പെഷൽ ടീം അന്വേഷണം തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:derailtrain
News Summary - Attempt to derail train with coconut tree on Kollam track; Two arrested
Next Story