എതിർപ്പ് രൂക്ഷം; അട്ടപ്പാടി ആദിവാസി വികസനപദ്ധതി ലക്ഷ്യം കാണുന്നില്ലെന്ന് കേന്ദ്രം
text_fieldsെകാച്ചി: ദേശീയ ഗ്രാമീണ ഉപജീവന മിഷെൻറ ഭാഗമായി അട്ടപ്പാടിക്ക് പ്രഖ്യാപിച്ച സമഗ്ര ആ ദിവാസി വികസനപദ്ധതി രാഷ്ട്രീയപരമായ എതിർപ്പുകൾമൂലം ലക്ഷ്യം കാണുന്നില്ലെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ. തുടർച്ചയായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ 2014ൽ കുട ുംബശ്രീ മാതൃകയിൽ പ്രഖ്യാപിച്ച പദ്ധതി ശരിയായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് അട്ട പ്പാടി ആദിവാസി ആക്ഷൻ കൗൺസിൽ അടക്കം നൽകിയ ഹരജിയിലാണ് കേന്ദ്രത്തിെൻറ വിശദീകരണം.
അയൽകൂട്ടങ്ങളെ ഊരുസമിതികള് വഴി ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് പദ്ധതി പ്രകാരം നടപ്പാക്കിവന്നത്. ആദിവാസികളെ കൃഷിയിലേക്ക് തിരികെ കൊണ്ടുവരിക, സ്വാശ്രയത്വം, പോഷകാഹാര ലഭ്യത, വിദ്യാഭ്യാസം തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു പദ്ധതി. പ്രാദേശിക ഭരണസമിതികള്ക്ക് പദ്ധതിയിൽ നിയന്ത്രണമില്ലാത്തത് ചൂണ്ടിക്കാട്ടിയുള്ള എതിർപ്പാണ് നടത്തിപ്പ് ദുർബലമാകാൻ കാരണമെന്നാണ് വിശദീകരണത്തിൽ പറയുന്നത്. കുടുംബശ്രീ മിഷെൻറ നിസ്സഹകരണം മൂലം പദ്ധതി സുഗമമായി മുന്നോട്ടുകൊണ്ടുപോകാനാവുന്നില്ല.
പേരിന് മാത്രം ആദിവാസികളെ ഉൾപ്പെടുത്തിയുള്ള സി.ഡി.എസ്, എ.ഡി.എസ് സംവിധാനങ്ങൾ കുടിയേറ്റക്കാരാണ് കൈയടക്കി വെച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ മുൻകൂർ തുക പഞ്ചായത്തുകൾക്ക് നൽകാതെ ഊരുസമിതികൾക്ക് നൽകുന്നതിനോടാണ് ഏറ്റവും ശക്തമായ എതിർപ്പ്. പഞ്ചായത്ത് സമിതിക്ക് സമാന്തരമായി പ്രവർത്തിക്കുന്ന േബ്ലാക്ക്തല സമിതിക്ക് പഞ്ചായത്തുകളേക്കാൾ പ്രാധാന്യം ലഭിക്കുന്നുവെന്നാണ് ആരോപണം. അയൽക്കൂട്ടങ്ങളും ഊരുസമിതികളും വഴിയുള്ള ഫണ്ട് വിതരണത്തിനും ഇവർ എതിരാണ്.
ആദിവാസികളെ സ്വന്തം നേട്ടത്തിന് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർ ഉൾപ്പെടെയുള്ളവെര പദ്ധതിയുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുപ്പിക്കുന്നത് നടത്തിപ്പിന് ദോഷകരമാകുന്നുണ്ട്. വിരുദ്ധമായ ആശയങ്ങൾ അടിച്ചേൽപ്പിച്ച് പദ്ധതിയുടെ ലക്ഷ്യമില്ലാതാക്കുന്ന നടപടിയാണ് രാഷ്ട്രീയക്കാരിൽനിന്നുണ്ടാകുന്നത്.
പഞ്ചായത്ത് പദ്ധതികൾ ആദിവാസികളിലേക്ക് കൃത്യമായി എത്തുന്നില്ല. അട്ടപ്പാടി മേഖലയിലെ ആദിവാസി സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാനും ആദിവാസികളെ സ്വയംപര്യാപ്തരാക്കാനുമുള്ള പദ്ധതിയാണിത്. എന്നാൽ, സംഘടിതമായി ഇതിനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും പദ്ധതി ലക്ഷ്യം കൈവരിക്കാനുള്ള നടപടികൾക്ക് കോടതി ഉത്തരവിടണമെന്നുമാണ് സത്യവാങ്മൂലത്തിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
