Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടി കരാർ:...

അട്ടപ്പാടി കരാർ: നിയമാനുസൃതമെന്ന് സൊസൈറ്റി സെക്രട്ടറിയുടെ റിപ്പോർട്ട്

text_fields
bookmark_border
അട്ടപ്പാടി കരാർ: നിയമാനുസൃതമെന്ന് സൊസൈറ്റി സെക്രട്ടറിയുടെ റിപ്പോർട്ട്
cancel
camera_alt

സൊസൈറ്റി സെക്രട്ടറി പട്ടിക വർഗ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ട്

തിരുവനന്തപുരം : അട്ടപ്പാടിയിലെ ആദിവാസി ഭൂമി സ്വകാര്യ സ്ഥാപനത്തിൽ കരാർ നൽകിയത് നിയമാനുസൃതമെന്ന് അട്ടപ്പാടി സഹകരണ ഫാമിങ് സൊസൈറ്റി സെക്രട്ടറി. 'മാധ്യമം' വാർത്തയെ തുടന്ന് പട്ടികവർഗ ഡയറക്ടർക്ക് സൊസൈറ്റി സെക്രട്ടറി സെപ്റ്റംബർ 30 ന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കാർഷിക മേഖലയിലെ വിവിധ കാരണങ്ങളാലും ചെടികളുടെ കാലപ്പഴക്കത്താലും മറ്റു കാരണങ്ങളാലും സംഘം നഷ്ടത്തിൽ പ്രവർത്തിക്കുകയാണ്. അതിനാൽ സൊസൈറ്റി ലാഭത്തിലാക്കാനാണ്‌ സ്വകാര്യ സ്ഥാപനവുമായി കാർ ഒപ്പിട്ടതെന്നാണ് സെക്രട്ടറിയുടെ പ്രധാന വാദം.

പട്ടികവർഗ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് വർഷങ്ങളായി സ്ഥാപനം പ്രവർത്തിക്കുന്നത്. 2018ലെ പട്ടികവർഗ സെക്രട്ടറിയുടെ യോഗത്തിൽ നഷ്ടത്തിലായ ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചു. 420 ആദിവാസി കുടുംബങ്ങളും അവരുടെ ആശ്രിതരും 45 വർഷത്തോളം ആയി ജോലി ചെയ്യുന്ന സ്ഥാപനം അടച്ചു പൂട്ടിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഫാമിലെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും വൈവിധ്യവൽക്കരണം നടത്താനും തീരുമാനിച്ചത്.

അതിൻെറ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സംഘത്തിന്റെ പൊതുയോഗവും ഭരണസമിതി യോഗങ്ങളും ചേർന്ന് തീരുമാനിച്ച് നടപ്പിലാക്കി. ഫാമിൽ ഇടവിളയായി വാഴ, മഞ്ഞൾ കൃഷി ആരംഭിച്ചു. ഫാമിൽ കന്നുകാലി വളർത്തുന്നതിന് നടപടി സ്വീകരിച്ചു. സൈലന്റ്‌ വാലി ദേശീയ ഉദ്യാനത്തോട് ചേർന്ന് കിടക്കുന്ന ചിണ്ടക്കി, കരുവാര എന്നീ ഫാമുകളിലും ആദിവാസി സങ്കേതങ്ങളിൽ നിന്ന് മാറി സ്ഥിതി ചെയ്യുന്ന ഉയർന്ന പ്രദേശമായ വരടിമല ഫാമിലും അനുയോജ്യമായ സ്ഥലം തെരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യവികസനം ഒരുക്കി പരിസ്ഥിതി സൗഹൃദ ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് തീരുമാനിച്ചു.

പദ്ഥിയുടെ ഭവനനിർമ്മാണം, തൂക്കുപാലം തുടങ്ങിയ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഫാം ടൂറിസം പദ്ധതി നടപ്പാക്കി വരുമാനം വർദ്ധിപ്പിക്കുന്നതിനും വലിയ സാധ്യത ഫാമുകളിൽ നിലവിലുണ്ട്. എന്നാൽ, ഇത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് വലിയ തുക ആവശ്യമാണ്. പട്ടികവർഗ വകുപ്പിൽ നിന്ന് ഇതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നതിനും സംഘം വഴി പദ്ധതി നേരിട്ട് നടപ്പിലാക്കുന്നതിനും ശ്രമിച്ചിരുന്നു. ഈ പദ്ധതിക്ക് 2018 സർക്കാർ അംഗീകാരവും നൽകി. ഫണ്ടിന്റെ അഭാവം കാരണം തുക അനുവദിച്ചില്ല. വലിയ തുക നിക്ഷേപിക്കുന്നതിന് സംഘത്തിന്റെ സാമ്പത്തികസ്ഥിതി അനുവദിക്കുന്നില്ല. അതിനാലാണ് 2018 നവംബർ രണ്ടിന് ചേർന്ന സംഘം പൊതുയോഗം ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കാര്യം ചർച്ചചെയ്തു തീരുമാനിച്ചത്. ഭരണ സമിതി യോഗവും ഇക്കാര്യം അംഗീകരിച്ചു.

സൊസൈറ്റിയുടെ ഭരണ സമിതിയുടെ പ്രസിഡൻറ് പാലക്കാട് കലക്ടറാണ്. അട്ടപ്പാടി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസറാണ് വൈസ് പ്രസിഡൻറ്. ഒറ്റപ്പാലം സബ്കലക്ടർ മാനേജിങ് ഡയറക്ടറുമാണ്. മണ്ണാർക്കാട് ഡി.എഫ്.ഒ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ, എന്നിവരാണ് മറ്റ് ഔദ്യോഗിക അംഗങ്ങൾ. നാലു തെരഞ്ഞെടുക്കപ്പെട്ട നോൺ ഒഫീഷ്യൽ അംഗങ്ങളുമുണ്ട്. സൈലൻ വാലി വൈൽഡ് ലൈഫ് വാർഡൻ ഭരണസമിതിയിലെ പ്രത്യേക ക്ഷണിതാവ് ആണ്. ഈ ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്.

തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ പത്രത്തിൽ പരസ്യം നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിച്ച നാല് സ്ഥാപനങ്ങളുടെ പ്രൊപ്പോസലുകൾ പരിശോധിച്ചു. അനുയോജ്യമെന്ന്‌ കണ്ടെത്തിയത് തൃശൂർ മുുണ്ടൂരിൽ ചിറ്റിലപ്പള്ളി ബിൽഡിങിൽ പ്രവർത്തിക്കുന്ന എൽ.എ ഹോംസ് എന്ന സ്ഥാപനത്തെയാണ്. അവരുമായി കരാർ ഉറപ്പിച്ചു. ഭരണസമിതി കൂടി ധാരണാപത്രം വായിച്ച് അംഗീകരിച്ചു. സ്വാകര്യ സ്ഥാപനത്തിന് കരാർ നൽകുന്നതിന് നിയമോപദേശം കൂടി ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ 2019 ഡിസംബർ എട്ടിന് സംഘം മാനേജിങ് ഡയറക്ടറായ ഒറ്റപ്പാലം സബ്കലക്ടർ കരാർ ഒപ്പിട്ടത്.

സൊസൈറ്റിയുടെ പുരോഗതിക്കും സംഘം അംഗങ്ങളുടെ ഉന്നമനം ലക്ഷ്യം വച്ചാണ് കരാർ ഒപ്പിട്ടത്. ആദിവാസി വിഭാഗത്തിന് കൂടുതൽ ഗുണങ്ങൾ ഉറപ്പു വരത്തക്കവിധത്തിൽ നിക്ഷേപ രഹിതമായി വരുമാനമുണ്ടാക്കാൻ തരത്തിലുള്ള വ്യവസ്ഥകളാണ് കരാറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പദ്ധതിയുടെ നിർമ്മാണ കാലാവധി പൂർത്തിയായ തീയതി മുതൽ ആദ്യത്തെ മൂന്നു വർഷം ലാഭവിഹിതത്തിൻെറ 25 ശതമാനോ രണ്ടു ലക്ഷം രൂപയോ സ്ഥാപനം സൊസൈറ്റിക്ക് നൽകണം. പിന്നീടുള്ള രണ്ടു വർഷം ലാഭത്തിൻെറ 25 ശതമാനമോ അഞ്ച് ലക്ഷം രൂപയും ഏതാണോ കൂടുതൽ അത് അർദ്ധവാർഷികമായി സംഘത്തിന് കൊടുക്കണം. പിന്നീട് അഞ്ചുവർഷം കൂടുമ്പോൾ ഈ നിരക്കിൽ നിന്നും അഞ്ച് ശതമാനം വർധിപ്പിച്ച് നൽകേണ്ടതാണ്. തുടർന്ന് നൽകേണ്ട നിശ്ചിത തുക പദ്ധതി റിവ്യൂ നടത്തി തീരുമാനിക്കും.

ഈ പദ്ധതി പ്രകാരം സംഘത്തിന് ലഭിക്കുന്ന ലാഭവിഹിതത്തിൽ 50 ശതമാനം തുക നിയമാനുസൃതം സംഘത്തിലെ എ ക്ലാസ് അംഗങ്ങൾക്ക് ഡിവിഡൻഡ് ആയി നൽകും. സംഘത്തിൻെറ ഉന്നമനത്തിനും അംഗങ്ങളുടെയും ആശ്രിതരുടെയും നിലനിൽപ്പിനായിട്ടാണ്‌ ഭൂമി കാർ നൽകിയത്. അതാകട്ടെ തികച്ചും നിയമാനുസൃതവും സുതാര്യവുമായ സഹകരണ വകുപ്പിനെയും സംഘത്തെയും നിയമാവലിക്ക് അനുസൃതമായിട്ടാണ് കരാർ ഒപ്പിട്ടത്. സംഘത്തിൻെറ കീഴിൽ മെമ്പർമാരായി ജോലിചെയ്യുകയും ഡയറക്ടർ ബോർഡ് മെമ്പർമാരായി ദീർഘകാലം പ്രവർത്തിക്കുകയും വിരമിച്ചശേഷം ഇപ്പോഴും ദിവസവേതന അടിസ്ഥാനത്തിൽ മേസ്തിരിമാരായി ജോലി ചെയ്യുന്ന ചില അംഗങ്ങൾ അട്ടപ്പാടിയിൽ ഏത് വികസന പദ്ധതി വരുമ്പോഴും കുപ്രചാരണം നടത്തി എതിര് നിൽക്കുന്നുണ്ട്. അവർ ഈ കരാറിനെക്കുറിച്ചും വസ്തുതാവിരുദ്ധമായ പരാമർശങ്ങളാണ് നടത്തുന്നത്. പരാതിക്കാരനായ വെള്ളിങ്കിരിയുടെ മകനും മരുമകളും ഇപ്പോൾ സംഘം ഹെഡ് ഓഫീസിൽ ജോലിക്കാരാണ്. പരാതിക്കാരായ പല അംഗങ്ങളും ഇപ്പോഴും സംഘത്തിൽ നിന്ന് റിട്ടയർ ചെയ്തതിനു ശേഷവും ജോലിക്ക് വരുന്നവരും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരാണെന്ന് പട്ടികവർഗ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ സൊസൈറ്റി സെക്രട്ടറി ചൂണ്ടിക്കാട്ടി.

പട്ടികവർഗ വകുപ്പിലെ അസിസ്റ്റൻറ് ഡയറക്ടർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ സെക്രട്ടറിയായും ജൂനിയർ സൂപ്രണ്ട് / ടി.ഇ.ഒ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ മാനേജരായും പട്ടികവർഗ വികസന വകുപ്പ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചാണ് സെൈസറ്റിയുടെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്. ഈ ഉദ്യോഗസ്ഥരാണ് (സൊസൈറ്റി സെക്രട്ടറിയും ഐ.ടി.ഡി.പി ഓഫിസറും) ഇല്ലാത്ത അധികാരം ഉപയോഗിച്ച് നിയമവിരുധമായി ആദിവാസി ഭൂമിക്ക് കരാർ ഉറപ്പിച്ചത്. ആദിവാസികളുടെ കാർഷിക ആവശ്യത്തിനായി വ്യവസ്ഥകളോടെ വനംവകുപ്പിൽ നിന്ന് വിട്ടു കിട്ടിയ നിക്ഷിപ്ത വനഭൂമിയാണിതെന്ന സത്യമാണ് പട്ടികവർഗ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും മറച്ചുപിടിക്കുന്നത്. നിയമവിരുധമായി ആദിവാസി ഭൂമി സ്വാകര്യസ്ഥാപനത്തിന് കരാർ ഉറപ്പിച്ച് ഉദ്യോഗസ്ഥർക്കെതിരെ പട്ടികവർഗവകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttapadiTribal Land
Next Story