Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

text_fields
bookmark_border
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
cancel

അഗളി: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. മുക്കാലി കൊട്ടിയൂര്‍കുന്ന് ഊര് സ്വദേശികളായ ബിജു-സുനിത ദമ്പതികളുടെ പത്ത് മാസം പ്രായമായ ആണ്‍കുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എഴരയോടെ അട്ടപ്പാടിയിലെ കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍തന്നെ കുട്ടി മരിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു.
വയറിളക്കം ബാധിച്ച കുട്ടിയെ തലേദിവസം തൂക്കംപാളയത്തെ സ്വകാര്യ ക്ളിനിക്കില്‍ കാണിച്ചിരുന്നുവത്രെ. അന്നനാളത്തില്‍ ചോറിന്‍െറ അംശങ്ങള്‍ കണ്ടത്തെിയതിനാല്‍ മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. നവംബര്‍ ഒന്നിനും പത്തിനും അട്ടപ്പാടിയില്‍ ശിശുമരണമുണ്ടായിരുന്നു. ഇതോടെ ഈ മാസം മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - attappadi
Next Story