അട്ടപ്പാടി ജലസേചന പദ്ധതി: പഠനാനുമതി കേന്ദ്രം തടഞ്ഞു
text_fieldsചെന്നൈ: അട്ടപ്പാടി ജലസേചന പദ്ധതിക്ക് ശിരുവാണി നദിക്ക് കുറുകെ ചിറ്റൂരില്‍ അണ നിര്‍മിക്കുന്നതിന് കേരളത്തിന് നല്‍കിയ പാരിസ്ഥിതികാഘാത പഠനാനുമതി കേന്ദ്രം താല്‍ക്കാലികമായി തടഞ്ഞു. കാവേരി നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ തീര്‍പ്പാകുന്നതു വരെയോ തമിഴ്നാടിന്‍െറ അനുമതി കിട്ടുന്നതുവരെയോ ആണ് തടഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ പഠന അനുമതി, കേന്ദ്ര കാലാവസ്ഥ-വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ വിദഗ്ധ സമിതിയാണ് പുന$പരിശോധിച്ചത്. അട്ടപ്പാടി വാലി ഇറിഗേഷന്‍ ആന്‍ഡ് ഹൈഡ്രോ ഇലക്ട്രിക് പദ്ധതിക്കെതിരെ തമിഴ്നാടിന്‍െറ ഭാഗത്തുനിന്നുള്ള ശക്തമായ എതിര്‍പ്പിനുമുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.
പദ്ധതിക്കെതിരായ അഭിപ്രായം രേഖപ്പെടുത്താന്‍ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും തമിഴ്നാട് ഹാജരാകാത്തതിനെതുടര്‍ന്നാണ് മാസങ്ങള്‍ക്ക് മുമ്പ് വിദഗ്ധ സമിതി തീരുമാനം കേരളത്തിന് അനുകൂലമായത്. ഇതേതുടര്‍ന്ന് തീരുമാനം പുന$പരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിനുമേല്‍ സമ്മര്‍ദം തുടരുകയായിരുന്നു. അഗളി വില്ളേജിലെ ചിറ്റൂരില്‍ അണ നിര്‍മിക്കാനുള്ള അട്ടപ്പാടി വാലി ഇറിഗേഷന്‍ ആന്‍ഡ് ഹൈഡ്രോ ഇലക്ട്രിക് പദ്ധതിക്ക് എഴുപതുകളിലാണ് കേരളം ആലോചന തുടങ്ങിയത്. തമിഴ്നാടിന്‍െറ എതിര്‍പ്പ് മൂലം തടസ്സപ്പെട്ട പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ കേരളം ശ്രമിച്ചുവരുകയാണ്. വൈദ്യുതി ഉല്‍പാദനവും അട്ടപ്പാടിയിലെ അയ്യായിരത്തോളം ഏക്കര്‍ കാര്‍ഷിക മേഖലക്ക് ജലലഭ്യതയും വിഭാവനം ചെയ്യുന്നതാണ് നിര്‍ദിഷ്ട പദ്ധതി.
അണ കെട്ടിയാല്‍ ശിരുവാണിയിലെ വെള്ളം ഒഴുകിയത്തെുന്ന തമിഴ്നാട്ടിലെ ഭവാനി നദിയിലും ഭവാനിസാഗര്‍ അണക്കെട്ടിലും ജലത്തിന്‍െറ അളവ് കുറയുമെന്നാണ് തമിഴ്നാടിന്‍െറ വാദം. ഭവാനി നദി ഒഴുകുന്ന കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍ ജില്ലകളിലെ കൃഷി- കുടിവെള്ള പ്രശ്നങ്ങള്‍ രൂക്ഷമാക്കും.
അണ വരുന്നതോടെ ഭവാനി നദി വറ്റിവരളാന്‍ സാധ്യതയുണ്ട് തുടങ്ങിയ വാദങ്ങളും തമിഴ്നാട് ഉയര്‍ത്തുന്നുണ്ട്. വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ തീരുമാനം കേരളത്തിന് തിരിച്ചടിയാണ്. സുപ്രീംകോടതിയിലെ ഹരജികളില്‍ തീര്‍പ്പാക്കിയാലും തമിഴ്നാടിന്‍െറ അനുമതി വേണമെന്ന വിദഗ്ധ സമിതി നിര്‍ദേശം, പദ്ധതിയിന്‍മേലുള്ള കേരളത്തിന്‍െറ പ്രതീക്ഷ ഇല്ലാതാക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
