Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗർഭിണികളുടെ ആരോഗ്യ സംരക്ഷണത്തിന് അട്ടപ്പാടിയിൽ സമഗ്ര പദ്ധതികൾ ആവിഷ്‌കരിക്കും -മന്ത്രി

text_fields
bookmark_border
ഗർഭിണികളുടെ ആരോഗ്യ സംരക്ഷണത്തിന് അട്ടപ്പാടിയിൽ സമഗ്ര പദ്ധതികൾ ആവിഷ്‌കരിക്കും -മന്ത്രി
cancel
camera_alt

മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ഗ​ളി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗം

പാലക്കാട്: അട്ടപ്പാടിയിലെ ഗർഭിണികളുടെയും നവജാതശിശുക്കളുടെയും ആരോഗ്യ സംരക്ഷണത്തിന് ഹ്രസ്വകാല-ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച് വരികയാണെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. അഗളി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത പ്രത്യേക അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തീവ്രപരിചരണം ആവശ്യമുള്ള ഗർഭിണികളെ തൃശൂർ ഉൾപ്പെടെയുള്ള മെഡിക്കൽ കോളജുകളിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകും. ഗർഭിണികളെ അമ്മ വീടുകളിൽ ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിൽ പരിചരിക്കും. അമ്മമാരുടെയും നവജാത ശിശുക്കളുടെയും ജനിതക വൈകല്യം, സിക്കിൾ സെൽ അനീമിയ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ദീർഘകാല പദ്ധതികൾ ആവശ്യമാണ്. ഇതിനായുള്ള വിദഗ്ധ പഠനം നടന്നുവരുന്നതായും മന്ത്രി പറഞ്ഞു.

പോഷകക്കുറവ് പരിഹരിക്കാൻ സമൂഹ അടുക്കളകൾ സജീവമാക്കും. ഊരുകളിൽ കുടിവെള്ളം ഉറപ്പുവരുത്തും. ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദർശനത്തിന് ശേഷം ഒരു ആംബുലൻസ് ഉൾപ്പെടെ ആരോഗ്യവകുപ്പിന് പുതിയ വാഹനങ്ങൾ അനുവദിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ആവശ്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് പരിഹരിക്കും. പുരോഗതി വിലയിരുത്താൻ അടുത്ത മാസം വീണ്ടും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. പ്രദേശത്ത് നിലവിലുള്ള 75 ഗർഭിണികളെയും കണ്ടെത്തി പ്രത്യേക ശ്രദ്ധ നൽകി ആരോഗ്യ വകുപ്പ് പരിചരിച്ച് വരികയാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ബിന്ദു കെ. തോമസ് പറഞ്ഞു. അട്ടപ്പാടിയിൽ വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികൾ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.

അഗളി പഞ്ചായത്ത് പ്രസിഡന്‍റ് ഷിബു സിറിയക് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കവേലു, ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ചിത്ര, ജില്ല പഞ്ചായത്ത് അംഗം വി.എം. ലത്തീഫ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഈശ്വരി രേശൻ, സബ് കലക്ടറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടർ പി.കെ. മണികണ്ഠൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attappadi maternal health plans
Next Story