Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടി മധു...

അട്ടപ്പാടി മധു വധക്കേസ് പ്രതി സി.പി.എം ബ്രാഞ്ച് സെക്രട്ടറി

text_fields
bookmark_border
shamsudheen palakkad
cancel

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ‍യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാക്കി. മൂന്നാം പ്രതി ഷംസുദ്ദീൻ പാലക്കാടിനെയാണ് മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്.


ഏരിയ നേതൃത്വത്തിന്‍റെ എതിർപ്പ് മറികടന്നാണ് തെരഞ്ഞെടുപ്പ്. സംഭവം വാർത്തയായതോടെ മുക്കാലി ബ്രാഞ്ചിൽ പുതിയ സെക്രട്ടറിയെ ഇന്ന് തന്നെ തെരഞ്ഞെടുക്കാൻ സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി നിർദേശം നൽകി.


2018 ഫെ​ബ്രു​വ​രി 22നാ​ണ്​ ചി​ണ്ട​ക്കി ഊ​രി​ലെ മ​ധു​വി​നെ (27) ആ​ള്‍ക്കൂ​ട്ടം മോ​ഷ​ണ​മാ​രോ​പി​ച്ച് മ​ര്‍ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേസിന്‍റെ വിചാരണ തുടങ്ങിയിട്ടില്ല.

Show Full Article
TAGS:madhu murder casecpm branch secretarymadhu murderCPM
News Summary - attappadi madhu murder case accused cpm branch secretary
Next Story