അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; അന്വേഷണത്തിന് ഉത്തരവ്
text_fieldsഅഗളി: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. നെല്ലിപ്പതി ഊരിലെ പഴനിസ്വാമി-രങ്കമ്മ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് പ്രസവത്തോടെ മരിച്ചത്. 19നാണ് രങ്കമ്മയെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എ ന്നാൽ, പ്രസവം സങ്കീർണമായതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിടുക യായിരുന്നു.
ആനക്കട്ടി ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് ഡോക്ടർ അറി യിച്ചതായി ബന്ധുക്കൾ പറഞ്ഞു. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.ഇതോടെ ഇൗ വർഷം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 15 ആയി. സംഭവത്തിൽ കോട്ടത്തറ ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായതായി ബന്ധുക്കൾ ആരോപിച്ചു. കുറ്റക്കാർക്കെതി രെ നടപടി ആവശ്യപ്പെട്ട് അഗളി പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നൽകാൻ മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. ഗൈനക്കോളജി ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചെന്ന ആരോപണം അന്വേഷിക്കാനും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മാതൃ-ശിശു മരണനിരക്ക് കുറക്കാൻ ആരോഗ്യവകുപ്പ് തീവ്ര ശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. അതിനാല്‍ അട്ടപ്പാടിയിലെ ശിശുമരണം ഗൗരവത്തോടെയാണ് കാണുന്നത്. ഇതുസംബന്ധിച്ച് യൂനിസെഫ് വിദഗ്ധ സംഘം പഠനം നടത്തും. 31ന് അട്ടപ്പാടിയില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തുടർക്കഥയാകുന്ന ശിശുമരണം; ഫലം കാണാതെ പദ്ധതികൾ
അഗളി: അട്ടപ്പാടിയിൽ ആദിവാസി വിഭാഗത്തിൽ ശിശുമരണം ആവർത്തിക്കുന്നത് സർക്കാർ പദ്ധതികൾ ഫലപ്രാപ്തിയിലെത്തുന്നില്ലെന്ന ആരോപണത്തിന് ബലമേകുന്നു. രണ്ടാഴ്ചക്കിടെ രണ്ടാമത്തെ കുട്ടിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഈ വർഷം ഔദ്യോഗിക കണക്കുപ്രകാരം 15 നവജാതശിശുക്കളാണ് മരിച്ചത്. മരണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ കഴിഞ്ഞ ദിവസം കുട്ടി മരിച്ച സമയത്ത് ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാരുണ്ടായിരുന്നില്ല.
ഡോക്ടർമാരുടെ കുറവ് സംബന്ധിച്ച് മുൻകൂട്ടി അറിവ് ലഭിച്ചിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ഗൈനക്കോളജി വിഭാഗത്തിലുണ്ടായിരുന്ന രണ്ടു പേരിൽ ഒരാൾ വിദഗ്ധ പഠനത്തിനായി പോയിരുന്നു. മറ്റൊരാൾക്ക് സ്ഥലംമാറ്റം ലഭിച്ചു. എന്നാൽ, കൂടുതൽ പരിഗണന ലഭിക്കേണ്ട വിഭാഗത്തിൽ ഡോക്ടർമാരില്ലാത്ത സാഹചര്യം ശ്രദ്ധയിൽപ്പെടുത്തുന്നതിൽ ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി.
ശിശുമരണങ്ങൾക്ക് തടയിടാൻ എട്ട് തലങ്ങളിലായി നാനൂറിലധികം ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. ട്രൈബൽ പ്രൊമോട്ടർ, ആശ വർക്കർ, ജൂനിയർ ഹെൽത് ഇൻസ്പെക്ടർ, അംഗൻവാടി വിഭാഗത്തിൽ നിന്നുള്ളവർ, കുടുംബശ്രീ ആനിമേറ്റേർ തുടങ്ങി നിരവധി പേരാണ് ഇതിനായുള്ളത്. അട്ടപ്പാടിയിൽ ആരോഗ്യ വകുപ്പിന് 28 ഉപകേന്ദ്രങ്ങളുണ്ട്. ഇവയൊന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. പലതും പൂട്ടിയ നിലയിലാണ്. കോട്ടത്തറ ആശുപത്രിയിലെത്താൻ ചില പ്രദേശങ്ങളിൽ നിന്ന് 60 കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
