Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മധു വധം: ഗവർണർ റിപ്പോർട്ട് തേടി
text_fieldsbookmark_border
തിരുവനന്തപുരം:അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഗവർണർ പി. സദാശിവം. മധു കൊല്ലപ്പെടാൻ ഇടയായ സാഹചര്യങ്ങളെക്കുറിച്ച് നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ആദിവാസി വികസന പാർട്ടി ജില്ലാ പ്രസിഡൻറ് കെ.കുഞ്ഞിരാമെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഗവർണർക്ക് നിവേദനം നല്കി.
വിഷയത്തിൽ തുടർ നടപടികൾക്കായി പരാതി മുഖ്യമന്ത്രിക്ക് കൈമാറി. കൂടാതെ ഇക്കാര്യത്തിൽ ഇതുവരെ എടുത്ത നടപടികളെയും, മധുവിെൻറ കുടുംബത്തിന് നൽകിയ സഹായങ്ങളെയും കുറിച്ചുള്ള റിപ്പോർട്ട് കൂടി ഗവർണർആവശ്യപ്പെട്ടിട്ടുണ്ട്.
Next Story
