Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അട്ടപ്പാടി മധു കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന കോടതി വിധി ആശ്വാസകരമെന്ന വി.ഡി സതീശൻ

text_fields
bookmark_border
കേസ് നടത്തിപ്പിൽ സർക്കാരി ന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച
അട്ടപ്പാടി മധു കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന കോടതി വിധി ആശ്വാസകരമെന്ന വി.ഡി സതീശൻ
cancel

തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസിൽ പതിനാല് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമാണ്. കേരളം അപമാനഭാരത്താൽ തലകുനിച്ച് നിന്ന സംഭവമാണ് മധുവിന്റെ കൊലപാതകം. മനസാക്ഷിയുള്ളവരെയെല്ലാം വേട്ടയാടുന്നതായിരുന്നു മധുവിന്റെ മുഖം.

കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു, മധുവിന്റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ല.

കേസ് നടത്തിപ്പിൽ സർക്കാരിന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതു സമൂഹത്തിന് സന്തോഷവും ആശ്വാസവും നൽകുന്നു. മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും പോരാട്ടവീര്യവും നിശ്ചയദാർഢ്യവും ഈ കേസിൽ നിർണായകമായി. ആ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attapadi Madhu murder case: VD Satheesan says the court verdict that the accused are guilty is comforting.
Next Story