Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീലാണ്ടിയെ...

പീലാണ്ടിയെ ചന്ദ്രശേഖരനാക്കേണ്ട, അട്ടപ്പാടിക്കാർ ഉറച്ചുതന്നെ

text_fields
bookmark_border
പീലാണ്ടിയെ ചന്ദ്രശേഖരനാക്കേണ്ട, അട്ടപ്പാടിക്കാർ ഉറച്ചുതന്നെ
cancel

പാ​ല​ക്കാ​ട്: ഒ​രു പേ​രി​ലെ​ന്തി​രി​ക്കു​ന്നു എ​ന്ന് ഷേ​ക്സ്പി​യ​ർ പ​ണ്ടേ പ​റ​ഞ്ഞ​താ​ണ്. എ​ന്നാ​ൽ, പേ​രി​ൽ പ​ല​തു​മി​രി​ക്കു​ന്നു​ണ്ട്. അ​ത് ഒ​രാ​ന​യു​ടേ​താ​കു​മ്പോ​ൾ കു​റ​ച്ചു കൂ​ടു​ത​ലും. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് അ​ട്ട​പ്പാ​ടി​യി​ൽ​നി​ന്ന് പീ​ലാ​ണ്ടി എ​ന്ന കൊ​ല​കൊ​മ്പ​നെ വ​നം​വ​കു​പ്പ് ന​ല്ല ന​ട​പ്പി​നാ​യി എ​റ​ണാ​കു​ള​ത്തെ കോ​ട​നാ​ട് ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. അ​ട്ട​പ്പാ​ടി​യെ വി​റ​പ്പി​ച്ച​വ​നാ​യി​രു​ന്നു പീ​ലാ​ണ്ടി.

കോ​ട​നാ​ട്നി​ന്ന് ‘മ​ര്യാ​ദ’ പ​ഠി​ച്ച് തി​രി​ച്ചി​റ​ങ്ങി​യ പീ​ലാ​ണ്ടി​യെ അ​ധി​കൃ​ത​ർ പേ​രു​മാ​റ്റി കോ​ട​നാ​ട് ച​ന്ദ്ര​ശേ​ഖ​ര​നാ​ക്കി. ആ​ന​ക​ൾ​ക്കാ​കു​മ്പോ​ൾ ‘ത​ല​യെ​ടു​പ്പു​ള്ള’ പേ​രു​ത​ന്നെ വേ​ണ​മെ​ന്ന വ​നം​വ​കു​പ്പി‍​​​െൻറ നി​ർ​ബ​ന്ധ​മാ​ണ് പേ​രു​മാ​റ്റ​ത്തി​ന് കാ​ര​ണം. പ​ക്ഷേ അ​ട്ട​പ്പാ​ടി​ക്കാ​ർ​ക്ക് അ​ത് ഇ​ഷ്​​ട​പ്പെ​ട്ടി​ല്ല. പീ​ലാ​ണ്ടി​യെ അ​തേ പേ​രി​ൽ ത​ന്നെ തി​രി​ച്ചു​വേ​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം. ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി​ക്കു​വ​രെ പ​രാ​തി പോ​യി. 

പീ​ലാ​ണ്ടി എ​ന്ന പേ​രി​നു പി​ന്നി​ൽ
അ​ട്ട​പ്പാ​ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​ട്ടു​കാ​രെ വി​റ​പ്പി​ച്ച കൊ​മ്പ​ൻ സ്വൈ​ര്യം കെ​ടു​ത്തി. ഒ​മ്പ​തു​പേ​രു​ടെ ജീ​വ​നാ​ണ് ഈ ​കൊ​മ്പ​ൻ ക​വ​ർ​ന്ന​ത്. ഈ ​ആ​ന കൊ​ല​പ്പെ​ടു​ത്തി​യ ആ​ദ്യ​ത്തെ ആ​ളു​ടെ പേ​രാ​യി​രു​ന്നു പീ​ലാ​ണ്ടി. ആ​ദി​വാ​സി​യാ​യി​രു​ന്ന പീ​ലാ​ണ്ടി​യു​ടെ ഓ​ർ​മ​ക്കാ​യി ആ​ന​ക്കും അ​തേ പേ​ര് ന​ൽ​കി​യെ​ന്നാ​ണ് അ​ട്ട​പ്പാ​ടി​ക്കാ​ർ പ​റ​യു​ന്ന​ത്. പീ​ലാ​ണ്ടി​ക്ക് ഇ​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ഭ​യം ആ​രാ​ധ​ന​ക്ക് വ​ഴി​മാ​റി.

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് പീ​ലാ​ണ്ടി ദൈ​വ​മാ​ണ്. ഒ​മ്പ​തു പേ​രു​ടെ ജീ​വ​നെ​ടു​ത്തി​ട്ടും ആ​ദി​വാ​സി​ക​ൾ​ക്ക് പീ​ലാ​ണ്ടി പ്രി​യ​പ്പെ​ട്ട​വ​നാ​യി. വ​നം​വ​കു​പ്പ് കോ​ട​നാ​ടേ​ക്ക് കൊ​ണ്ടു​പോ​യ​തി​ന് ശേ​ഷം പീ​ലാ​ണ്ടി​യെ കാ​ണാ​ൻ അ​ട്ട​പ്പാ​ടി​യി​ൽ​നി​ന്ന് ആ​ദി​വാ​സി​ക​ൾ പോ​യി​രു​ന്നു. ആ​ദി​വാ​സി ഊ​രി​ലെ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള 51 പേ​ർ പീ​ലാ​ണ്ടി​യെ കാ​ണാ​ൻ ശ​ർ​ക്ക​ര​യും പ​ഴ​വു​മാ​യെ​ത്തി​യ​ത് വാ​ർ​ത്ത​യാ​യി. 

ച​ന്ദ്ര​ശേ​ഖ​ര​ൻ വേ​ണ്ട, പീ​ലാ​ണ്ടി മ​തി
ആ​ന​ക​ളു​ടെ പേ​രി​ട​ലി​ന് പി​ന്നി​ൽ പ​ഴ​യ ഫ്യൂ​ഡ​ൽ കാ​ഴ്ച​പ്പാ​ടാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ബോ​ബ​ൻ മാ​ട്ടു​മ​ന്ത പ​റ​യു​ന്നു. ‘‘അ​ട്ട​പ്പാ​ടി​ക്കാ​രു​ടെ സ്നേ​ഹ​ഭാ​ജ​ന​മാ​യ പീ​ലാ​ണ്ടി​ക്ക് ആ ​പേ​രു​മ​തി. മു​ഖ്യ​മ​ന്ത്രി പീ​ലാ​ണ്ടി​യെ​ന്ന ആ​ദി​വാ​സി പേ​ര് ന​ൽ​കി​യാ​ൽ അ​തു ച​രി​ത്ര​മാ​കും’’-​അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantkerala newsmalayalam newsAttapady
News Summary - Attapadi elephant love-Kerala news
Next Story