Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ക്രൈസ്തവർക്കു നേരെയുള്ള ആക്രമണം നിത്യസംഭവമാകുന്നു –ജോസ് കെ. മാണി
text_fieldsbookmark_border
കോട്ടയം: ക്രൈസ്തവ സമൂഹത്തിനു നേരെയുള്ള ആക്രമണം നിത്യസംഭവമാകുന്നതായി ജോസ് കെ. മാണി. ഇന്തോനേഷ്യയിലെ മകസാറിൽ ഓശാന ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിനുനേരെ ഉണ്ടായ ചാവേർബോംബ് ആക്രമണത്തെ അപലപിച്ച അദ്ദേഹം, ക്രൈസ്തവ സമൂഹത്തിന് ഏറെ പ്രധാനമായ വിശുദ്ധ വാരത്തിൽ ഇത്തരം അക്രമങ്ങൾ ലോകത്തിെൻറ പല ഭാഗങ്ങളിലും നിത്യസംഭവമാകുകയാണെന്നും ഫേസ്ബുക്കിൽ കുറിച്ചു.
എല്ലാവർക്കും ശാന്തിയോടും സമാധാനത്തോടെയും നിലകൊള്ളാൻ കഴിയുന്ന സാമൂഹിക അന്തരീക്ഷത്തിന് വേണ്ടിയാകണം ഏവരും പ്രയത്നിക്കാൻ. മകസാറിലെ കത്തീഡ്രലിലുണ്ടായ ചാവേർ ആക്രമണത്തില്‍ പരിക്കേറ്റവർക്കുവേണ്ടി പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
