ആർഭാട ജീവിതത്തിനായി സ്ത്രീകളെ ആക്രമിച്ച് പണം തട്ടുന്ന സംഘം അറസ്റ്റിൽ
text_fieldsഷുഹൈബ്, മൻസൂർ, ആദർശ്
കൊച്ചി: ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ പഴ്സും മൊബൈലും തട്ടിയെടുക്കുന്ന ബൈക്ക് റേസിങ് സംഘം അറസ്റ്റിൽ. തോപ്പുംപടി സ്വദേശി മൻസൂർ (20) ആലപ്പുഴ തിരുവമ്പാടി സ്വദേശി ഷുഹൈബ് (21) മരട് സ്വദേശി ആദർശ് (20) എന്നിവരാണ് അറസ്റ്റിലായത്.
അസി.കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിെല സംഘമാണ് ഇവരെ പിടികൂടിയത്. മരട് ഇരുമ്പുപാലത്തിന് സമീപം വഴിയാത്രക്കാരിയുടെ പണമടങ്ങിയ പഴ്സ് തട്ടിയെടുത്ത കേസിൽ പൊലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. പാലാരിവട്ടം, എളമക്കര, ഹിൽപാലസ്, ഇൻഫോപാർക്ക് സ്റ്റേഷനുകളിൽ നടന്ന സമാന കേസുകളിലും ബൈക്ക് മോഷണങ്ങൾക്കും പിന്നിൽ ഇവരാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. സ്ത്രീകളെയാണ് ഇവർ പിടിച്ചുപറിക്കുന്നത്. മൻസൂറാണ് ആസൂത്രകൻ. ഷുഹൈബാണ് പഴ്സും മറ്റും തട്ടിയെടുക്കുന്നത്. ഇങ്ങനെ കണ്ടെത്തുന്ന പണം ആർഭാട ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്.
ഒന്നാം പ്രതി മൻസൂർ മതിലകം, ആലപ്പുഴ, പുന്നപ്ര സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി കേസുകളിൽ പ്രതിയാണ്. പുതുക്കാട് ഉബർ ടാക്സി ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഷുഹൈബ്. മരട് എസ്.എച്ച്.ഒ വിനോദ് ചന്ദ്രൻ, എസ്.ഐ റെനീഷ്, എ.എസ്.ഐ രാജീവ് നാഥ്, സി.പി.ഒ അനുരാജ്, വി. വിനോദ്, എസ്.ഐ ജോസി, എ.എസ്.ഐ അനിൽകുമാർ, എസ്.ഐ.ഹരികുമാർ, എ.എസ്.ഐ റെജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

