Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർജിക്കൽ ബ്ലേഡ്...

സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം; യുവാവ് പിടിയിൽ

text_fields
bookmark_border
സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം; യുവാവ് പിടിയിൽ
cancel

പള്ളുരുത്തി: ഇടക്കൊച്ചിയിൽ മധ്യവയസ്കനെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപിച്ച യുവാവിനെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങൾനഗർ ചോയ്സ് റോഡിൽ തേവഞ്ചേരി പറമ്പിൽ മുൻസീറാണ് (30) പിടിയിലായത്.ഇടക്കൊച്ചി വില്ലേജ് ഓഫിസ് പരിസരത്ത് താമസിക്കുന്ന ചിറയിൽ സജീവനാണ് (55) വെട്ടേറ്റത്.

ചൊവ്വാഴ്ച രാത്രി ഒമ്പതരക്കുശേഷം പഷ്ണിത്തോട് പാലത്തിന് സമീപത്തായിരുന്നു സംഭവം. സജീവൻ സഹായിയായി നിൽക്കുന്ന മീൻതട്ടിന് മുന്നിൽവെച്ച് മുൻസീർ സഞ്ചരിച്ച കാറും മറ്റൊരു കാർ യാത്രക്കാരനുമായി തർക്കം ഉണ്ടായിരുന്നു. കാറുമായി പോയ മുൻസീർ ഇരുചക്ര വാഹനത്തിലെത്തി സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് സജീവനെ പരിക്കേൽപിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സജീവന്‍റെ ഇടത് കഴുത്തിനും നെറ്റിയിലും ഇടതുചെവിയിലും ആഴത്തിൽ മുറിവുണ്ട്. ഗുരുതര പരിക്കേറ്റ സജീവനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്‌ എറണാകുളത്തേക്ക് മാറ്റി. പള്ളുരുത്തി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐ പി.പി. ജെസ്റ്റിൻ, സി.പി.ഒ പി.ജെ. പോൾ, എം.ടി. രതീഷ്, കെ.യു. ഉമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surgical blade attack
News Summary - attack with a surgical blade; The young man is under arrest
Next Story