ടി.പി. ചന്ദ്രശേഖരൻ വധക്കേസ് മുഖ്യസാക്ഷിക്കു നേരെ അക്രമശ്രമം
text_fieldsപാനൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യസാക്ഷിക്കുനേരെ പാറാട്ട് അക്രമശ്രമം. മുഖ്യസാക്ഷിയായ കണ്ണങ്കോട് വത്സനുനേരെയാണ് തിങ്കളാഴ്ച രാവിലെ പാറാട് പെട്രോൾ പമ്പിൽവെച്ച് അക്രമശ്രമം നടന്നത്.
ബൈക്കിൽ എത്തിയ മൂന്നംഗ സംഘം വത്സൻ സഞ്ചരിച്ച ബൈക്ക് ചവിട്ടിവീഴ്ത്താൻ ശ്രമിക്കുകയായിരുന്നു. ആളുകൾ കൂടിയതോടെ അക്രമികൾ കടന്നുകളഞ്ഞു.
കഴിഞ്ഞ ദിവസം നിര്യാതനായ സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനെതിരെ നിർണായക മൊഴി നൽകിയത് വത്സനായിരുന്നു. മൊഴിനൽകിയ വത്സൻ, ബാബു എന്നിവർ ആർ.എസ്.എസ് പ്രവർത്തകരാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

