ഹർത്താലിലെ അക്രമം: കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം തുടങ്ങി
text_fieldsതിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹർത്താലിെൻറ മറവിൽ നടന്ന ആക്രമണങ്ങളെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം ആരംഭിച്ചു. ഹർത്താലിൽ തീവ്രവാദസ്വഭാവമുള്ള സംഘടനകൾ പ്രവർത്തിെച്ചന്ന സംസ്ഥാന പൊലീസിെൻറ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചത്.
ആസൂത്രിതമായിരുന്നു അക്രമങ്ങളെന്നും പിന്നിൽ തീവ്രവാദ സംഘടനകളാണെന്നുമുള്ള പ്രാഥമിക വിലയിരുത്തലാണ് കേന്ദ്ര-സംസ്ഥാന ഏജൻസികൾക്കുള്ളത്. എട്ട് ജില്ലകളിൽ വർഗീയകലാപമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
വ്യാഴാഴ്ച ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിഷയം ചർച്ച ചെയ്യുമെന്നാണ് വിവരം. അതിനിടെ, സമൂഹമാധ്യമങ്ങളിലൂടെ ഹർത്താലിന് ആഹ്വാനം ചെയ്ത അഞ്ചുപേരെ ഇതുസംബന്ധിച്ച് അന്വേഷിക്കുന്ന ഹൈടെക് സെൽ കണ്ടെത്തിയിട്ടുണ്ട്.
ഹർത്താൽ ആഹ്വാനവുമായി ബന്ധപ്പെട്ട് വാട്സ്ആപ്, ഫേസ്ബുക്ക് എന്നിവയിലൂടെ പ്രചരിപ്പിച്ച ഹാഷ്ടാഗുകൾ പലതും കേരളത്തിന് പുറത്താണ് തയാറാക്കിയതെന്ന വിലയിരുത്തലുണ്ട്. ഇതിന് ചില അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുടെ പോസ്റ്ററുകളുമായി സാമ്യമുണ്ടെന്ന വിലയിരുത്തലും അന്വേഷണസംഘം നടത്തുന്നുണ്ട്.
ഹർത്താലിനോടനുബന്ധിച്ച് നടന്ന അക്രമങ്ങളുടെ സ്വഭാവം, പ്രകടനങ്ങളിൽ പലയിടങ്ങളിലും പ്രദർശിപ്പിച്ച ബാനറുകൾ എന്നിവ വർഗീയ വിദ്വേഷമുണ്ടാക്കുന്നത് ലക്ഷ്യമിട്ടാണെന്ന വിലയിരുത്തലും പൊലീസിനുണ്ട്. ശക്തമായ നടപടി സ്വീകരിക്കണമെന്ന നിർദേശത്തിെൻറ അടിസ്ഥാനത്തിൽ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസുകളിലുള്‍പ്പെട്ടവര്‍ക്ക് ഭാവിയില്‍ ഒരു കാരണവശാലും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും ആഭ്യന്തരവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാറിെൻറ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണിത്. അതിന് പുറമെയാണ് ഹർത്താൽ ആഹ്വാനം നടത്തിയവരെയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെയും നടപടി കൈക്കൊള്ളാനുള്ള നീക്കവും നടക്കുന്നത്.
വർഗീയവിദ്വേഷം പടർത്താനും അക്രമത്തിനും ആഹ്വാനം ചെയ്തെന്ന നിലക്കുള്ള കേസാകും സംഭവത്തിൽ അറസ്റ്റിലാകുന്നവർക്കുമേൽ ചുമത്തുകയെന്നാണറിയുന്നത്. അതിനിടെ, ഒരു സംഘടനയെ പ്രതിക്കൂട്ടിലാക്കി നിരോധിക്കാനുള്ള നീക്കവും കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടാകുെന്നന്ന ആരോപണവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
