You are here

സന്നിധാനത്തെയും പമ്പയിലെയും അനിഷ്​ട സംഭവങ്ങൾ: ശക്തമായ നടപടിക്ക്​ പൊലീസ്​

23:52 PM
08/11/2018
sabarimala-protest
(ഫോട്ടോ: ബിജു പി.ബി)

കോ​ട്ട​യം: ചി​ത്തി​ര ആ​ട്ട​പൂ​ജ​ക​ള്‍ക്കാ​യി ശ​ബ​രി​മ​ല ന​ട​തു​റ​ന്ന സ​മ​യ​ങ്ങ​ളി​ൽ സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലു​മു​ണ്ടാ​യ അ​നി​ഷ്​​ട​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട്​ പോ​കാ​ൻ പൊ​ലീ​സി​ന്​ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​​െൻറ നി​ർ​ദേ​ശം. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ആ​ട്ട​പൂ​ജ​ക്ക്​ എ​ത്തി​യി​രു​ന്ന​ത് ശ​രാ​ശ​രി 1000ത്തി​ൽ താ​ഴെ ഭ​ക്ത​രാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഏ​ഴി​ര​ട്ടി​വ​രെ​  എ​ത്തി​യെ​ന്നും ഇ​വ​രു​ടെ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ച്ച്​ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​മാ​ണ്​​ നി​ർ​ദേ​ശം.

നി​ല​വി​ൽ 150-200 ​േപ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വി​ഡി​യോ ചി​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം ശേ​ഷി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും. തു​ലാ​മാ​സ​പൂ​ജ​ക്ക്​ ന​ട​തു​റ​ന്ന​പ്പോ​ൾ അ​ക്ര​മ​ങ്ങ​ൾ​ക്ക്​ ​േന​തൃ​ത്വം ന​ൽ​കി​യ​വ​ർ​ക്കെ​തി​രെ എ​ടു​ത്ത ന​ട​പ​ടി​യെ​ക്കാ​ൾ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും പൊ​ലീ​സ്​ മേ​ധാ​വി​യോ​ട്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 

ന​വം​ബ​ർ അ​ഞ്ചി​ന്​ വൈ​കു​ന്നേ​രം ന​ട​തു​റ​ന്ന​ത്​ മു​ത​ൽ ആ​റി​ന്​ ന​ട​യ​ട​ക്കു​ന്ന​തു​വ​രെ സ​ന്നി​ധാ​ന​ത്ത്​ ഉ​ണ്ടാ​യി​രു​ന്ന​വ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും സം​ഘ്​​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു​​വെ​ന്ന​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​​െൻറ റി​പ്പോ​ർ​ട്ടും ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ പ​രി​േ​ശാ​ധി​ക്കു​ക​യാ​ണ്. ഇ​വ​രെ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യോ​ടെ നി​ല​ക്ക​ൽ-​പ​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ക​ട​ത്തി​വി​ടു​ന്ന​തി​ൽ ഗു​രു​ത​ര​വീ​ഴ്​​ച ഉ​ണ്ടാ​യെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മ​ഹാ​ഭൂ​രി​പ​ക്ഷ​വും പ്ര​തി​ഷേ​ധ​ത്തി​ന്​ എ​ത്തി​യ​വ​രാ​ണ്. ഇ​വ​ർ സ​ന്നി​ധാ​ന​ത്ത്​ വ്യാ​പ​ക​മാ​യി ആ​ചാ​ര​ലം​ഘ​ന​വും ന​ട​ത്തി. പ​മ്പ മു​ത​ൽ സ​ന്നി​ധാ​നം​​വ​രെ 1600ല​ധി​കം പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു. ര​ണ്ട്​ ​െഎ.​ജി​മാ​ർ, 19 എ​സ്.​പി​മാ​ർ, പ​തി​ന​ഞ്ചോ​ളം ഡി​​വൈ.​എ​സ്.​പി​മാ​ർ എ​ന്നി​വ​ർ ചു​മ​ത​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​വ​ർ​ത്ത​ക​ർ​ അ​ഴി​ഞ്ഞാ​ടി​യി​ട്ടും​ പൊ​ലീ​സ്​ കാ​ഴ്​​ച​ക്കാ​രാ​യി. 

ഡ്യൂ​ട്ടി​ക്ക്​ നി​യ​മി​ച്ച​വ​രെ​പ്പോ​ലും അ​വ​ശ്യ​ഘ​ട്ട​ത്തി​ൽ കാ​ണാ​നാ​യി​ല്ല. 50 ക​ഴി​ഞ്ഞ 15 വ​നി​ത പൊ​ലീ​സി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​ര​വ​സ​ര​ത്തി​ൽ​പോ​ലും ഇ​വ​രെ ക​ണ്ടി​ല്ല. അ​ന്നു​ണ്ടാ​യ മ​ു​ഴു​വ​ൻ സു​ര​ക്ഷാ​വീ​ഴ്​​ച​ക്കും ഉ​ത്ത​ര​വാ​ദി​ത്തം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മു​ഖ്യ​ചു​മ​ത​ല വ​ഹി​ച്ച തൃ​ശൂ​ർ ​െഎ.​ജി അ​ജി​ത്​​കു​മാ​റി​നോ​ട്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ്​ നേ​തൃ​ത്വ​ത്തി​​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ്​ ഇ​ത്ര​യ​ധി​കം പേ​ർ എ​ത്തി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഒ​ക്​​ടോ​ബ​റി​ൽ പ​മ്പ​യി​ലും നി​ല​ക്ക​ലി​ലു​മാ​യി ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത പ​ല​രും ചി​ത്തി​ര ആ​ട്ട​പൂ​ജ​ക​ളു​ടെ സ​മ​യ​ത്തും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ല്‍ പ​ല​രെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. 

സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​ശേ​ഷം ര​ണ്ടു​​ഘ​ട്ട​ങ്ങ​ളി​ൽ ന​ട​തു​റ​ന്ന​പ്പോ​ഴും കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന്​ കൈ​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ 13ന്​ ​സു​പ്രീം​കോ​ട​തി വി​ധി വ​രു​ന്ന​ത​നു​സ​രി​ച്ച്​ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട്​ പോ​കാ​നും പൊ​ലീ​സ്​ തീ​രു​മാ​നി​ച്ചു. സ​ന്നി​ധാ​ന​ത്ത്​ പൊ​ലീ​സ്​ ന​ട​പ​ടി വേ​ണ്ടെ​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന​തെ​ന്നാ​ണ്​ പൊ​ലീ​സ്​ ഭാ​ഷ്യം.

Loading...
COMMENTS