Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിന്​ നേരെ...

പൊലീസിന്​ നേരെ ​ൈകയേറ്റശ്രമം: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

കൂത്തുപറമ്പ്: വേങ്ങാടിനടുത്ത പടുവിലായിയിൽ ​െപാലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ കൂത്തുപറമ്പ് പൊലീസ് അറസ്​റ്റ്​ ചെയ്തു. വാളാങ്കിച്ചാൽ കേളോത്തുവയലിലെ ഷമൽ (22), പടുവിലായിയിലെ ചന്ത്രോത്ത് വീട്ടിൽ ഷിജു (28) എന്നിവരെയാണ് എസ്.ഐ നിഷിത്തി​​​െൻറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്.

കഴിഞ്ഞദിവസം രാത്രി ഒമ്പ​േതാടെ പടുവിലാക്കാവിന് സമീപത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇവർ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ​െപാലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും പൊലീസ് വാഹനം കേടാക്കാൻ ശ്രമിക്കുകയും ചെയ്​തുവെന്നാണ്​ കേസ്​.

സംഭവത്തിൽ നാല്​ ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയാണ് കൂത്തുപറമ്പ് ​െപാലീസ് കേസെടുത്തത്​. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്​ചത്തേക്ക് റിമാൻഡ്​​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrss workermalayalam newsAttack to Police
News Summary - Attack to Police: Two RSS Workers Arrested -Kerala News
Next Story