എ.ഡി.ജി.പിയുടെ മകളുടെ മർദനം: െപാലീസ് ഡ്രൈവർക്ക് സാരമായ പരിക്കെന്ന് മെഡിക്കൽ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ്കുമാരിെൻറ മകൾ സ്നിക്തയുടെ മർദനത്തിൽ പൊലീസ് ഡ്രൈവർക്ക് സാരമായ പരിക്കേറ്റതായി മെഡിക്കൽ റിപ്പോർട്ട്. മർദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്ക്കറുെട കഴുത്തിെല കശേരുക്കൾക്ക് ചതവേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പ്രഭാതസവാരിക്കായി എ.ഡി.ജി.പിയുടെ മകളെ കൊണ്ടുപോയപ്പോൾ അവിടെവെച്ച് മൊബൈൽ ഫോൺ കൊണ്ട് കഴുത്തിനും മുതുകത്തും മർദിച്ചെന്നാണ് ഡ്രൈവറുടെ പരാതി. സുദേഷ് കുമാറിന്റെ ഒൗദ്യോഗിക ഡ്രൈവർ തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഗവാസ്കറാണ് സ്നിക്തക്കെതിരെ പരാതി നൽകിയത്.
വ്യാഴാഴ്ച രാവിലെ പ്രഭാതസവാരിക്കായി എ.ഡി.ജി.പിയുടെ ഭാര്യെയയും മകള്‍ സ്നിക്തെയയും പൊലീസ് വാഹനത്തിൽ കനകക്കുന്നില്‍ കൊണ്ടുവന്നപ്പോഴാണ് സംഭവം.
അതിനിടെ, പൊലീസ് ഡ്രൈവർക്ക് മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക് നാഥ് ബെഹ്റ പൊലീസ് അസോസിയേഷനുകളുടെ അടിയന്തരയോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
