Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിനോദ...

വിനോദ സഞ്ചാരികൾക്കെതിരെ ആക്രമണം: ഏഴുപേർക്കെതിരെ കേസ്

text_fields
bookmark_border
വിനോദ സഞ്ചാരികൾക്കെതിരെ ആക്രമണം: ഏഴുപേർക്കെതിരെ കേസ്
cancel

ഇടുക്കി: മൂന്നാർ ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികളെ അക്രമിച്ച സംഭവത്തിൽ ഏഴുപേർക്കെതിരെ കേസെടുത്ത് ബോഡി നായ്ക്കന്നൂർ ടൗൺ പൊലീസ്. ടോപ് സ്റ്റേഷൻ സ്വദേശികളായ പി. വിനോദ്, ഋത്വിക്, ജെ. ഡേവിഡ്, കണ്ടാലറിയാവുന്ന മറ്റു നാലുപേർ എന്നിവർക്കെതിരെയാണ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തത്. പ്രതികൾ ഒളിവിലാണ്.

കഴിഞ്ഞ ദിവസമാണ് ടോപ് സ്റ്റേഷനിൽ വഴിയോര കടകൾക്ക് മുന്നിൽ ബസ് നിർത്തിയെന്നാരോപിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ വഴിയോര കച്ചവടക്കാരും ടാക്സി ഡ്രൈവർമാരും ചേർന്ന് മർദിക്കുകയും വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആദ്യം അനങ്ങാതിരുന്ന തമിഴ്നാട് പൊലീസ് തേനി കലക്ടർ ഇടപെട്ട ശേഷമാണ് കേസെടുത്തത്. പ്രതികൾക്കായി മൂന്നാറിലും തമിഴ്‌നാട്ടിലും അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investigationpolice arrestTourism MinisterTourists attacked
News Summary - Attack on tourists: Case against seven people
Next Story