വടകരയിൽ വോട്ട്മാറി ചെയ്ത ആർ.ജെ.ഡി അംഗത്തിന്റെ വീടിന് നേരെ ആക്രമണം; ജനൽ തകർത്തു, വാതിലിന് മുന്നിൽ സ്റ്റീൽ ബോംബ്
text_fieldsവടകര േബ്ലാക്ക് പഞ്ചായത്തിലെ ആർ.ജെ.ഡി അംഗത്തിന്റെ വീടിനു നേരെ നടന്ന ആക്രമണം
വടകരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് മാറി ചെയ്ത എൽ.ഡി.എഫ് അഗത്തിന്റെ വീടിനു നേരെ ആക്രമണം. ശനിയാഴ്ച നടന്ന വടകര േബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാറി വോട്ട് ചെയ്ത ആർ.ജെ.ഡി അംഗം രജനിയുടെ ചോമ്പാലയിലെ വീടിനു മുന്നിൽ ബോംബ് വെക്കുകയും ആക്രമണം നടത്തുകയുമായിരുന്നു. വീടിന്റെ വാതിലിന് മുന്നിൽ വെച്ച ബോംബ് പൊട്ടാതിരുന്നത് കാരണം വൻ ദുരന്തം ഒഴിവായി.
രാത്രി ഒന്നരയോടെ നടന്ന ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർത്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രജനിയുടെ വോട്ട് മാറിയത് കാരണം പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് ലഭിച്ചിരുന്നു. ഇരു മുന്നണികൾക്കും എട്ട് അംഗങ്ങൾ എന്ന നിലയിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം. പ്രസിഡന്റ് വോട്ടെടുപ്പിൽ രജനിയുടെ മാറിയ വോട്ടും നിർണായകമായി. ഇതോടെ 9-7 എന്ന നിലയിൽ യു.ഡി.എഫ്-ആർ.എം.പി.ഐ പ്രസിഡന്റ് സ്ഥാനാർഥി വിജയിച്ചു. നറുക്കെടുപ്പില്ലാതെ തന്നെ വിധിയെഴുതപ്പെട്ടത് സി.പി.എം കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചു.
മാറി വോട്ട് ചെയ്തെത് തിരിച്ചറിഞ്ഞ രജനി, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തന്നെ രജനി വോട്ട് ചെയ്തിരുന്നു. പിന്നീട് നറുക്കെടുപ്പിലൂടെ സി.പി.എം അംഗം വൈസ് പ്രസിഡന്റായി. വോട്ട് മാറി ചെയ്തതിന് തുടർന്ന് രജനിയെ ആർ.ജെ.ഡി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
രജനിയുടെ വീടിനുനേരെയുണ്ടായത് സി.പി.എമ്മിന്‍റെ ആസൂത്രിത ആക്രമണമാണെന്ന് കെ.കെ രമ എംഎൽഎ ആരോപിച്ചു. ഇടതുപക്ഷത്തുള്ള ഒരു നേതാവിന്‍റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. അബദ്ധത്തിൽ വോട്ട് മാറി ചെയ്തതിന്‍റെ പേരിലാണ് ആക്രമണമെന്നും കെകെ രമ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

