Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഐക്കുനേരെ ആക്രമണം;...

എസ്.ഐക്കുനേരെ ആക്രമണം; സി.പി.എം ലോക്കൽ സെക്രട്ടറി ഉള്‍പ്പെടെ പിടിയിൽ

text_fields
bookmark_border
pradeep, satheesh
cancel
camera_alt

പ്ര​ദീ​പ്, സ​തീ​ഷ്

തിരുവനന്തപുരം: വെ​ള്ള​റ​ട ചൂ​ണ്ടി​ക്ക​ല്‍ ക്ഷേ​ത്രോ​ത്സ​വ ഘോ​ഷ​യാ​ത്ര​ക്കി​ടെ നൃ​ത്തം ചെ​യ്ത​വ​രെ നി​യ​ന്ത്രി​ക്കു​ക​യാ​യി​രു​ന്ന എ​സ്.​ഐ അ​ഭി​ജി​ത്തി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ സി.​പി.​എം വെ​ള്ള​റ​ട ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​ദീ​പ് (54), സ​തീ​ഷ് (51) എ​ന്നി​വ​ർ പി​ടി​യി​ൽ. ഒ​രാ​ളെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ നി​സാ​മു​ദ്ദീ​ന്‍, എ​സ്.​ഐ പ്ര​തീ​ഷ്‌​കു​മാ​ര്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ജ​സീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ എ​സ്.​ഐ​യെ സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ് വെ​ള്ള​റ​ട സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​വി​ടെ​യെ​ത്തി​യ സി.​പി.​എം അ​നു​ഭാ​വി​ക​ള്‍ അ​നു​വ​ദി​ച്ചി​ല്ല.

തു​ട​ര്‍ന്ന് പാ​റ​ശ്ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ​പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ അ​ക്ര​മി സം​ഘ​ത്തെ വ്യാ​ഴാ​ഴ്ച​യാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM local secretaryCPMAttack on SI
News Summary - Attack on SI; CPM local secretary and others arrested
Next Story