Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷൂട്ടിങ് ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷന്‍ കണ്‍ട്രോളർക്ക് പരിക്ക്

text_fields
bookmark_border
ഷൂട്ടിങ് ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷന്‍ കണ്‍ട്രോളർക്ക് പരിക്ക്
cancel

കോഴിക്കോട്: ഷൂട്ടിങ് ലൊക്കേഷനിൽ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ ഗുണ്ടാ ആക്രമണം. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപത്ത് പുരോഗമിക്കുന്ന, ഷൈൻ നിഗം നായകനാകുന്ന ഷൂട്ടിങ് സെറ്റിലാണ് സംഭവം. അക്രമണത്തിന് പിന്നിൽ അഞ്ചം​ഗ സംഘമെന്നാണ് വിവരം.

വ്യാഴാഴ്ച രാത്രി 11 മണിയോടെ ഗുണ്ടാ സംഘം സ്ഥലത്തെത്തി പ്രൊഡക്ഷന്‍ കണ്‍ട്രോളർ ജിബുവിനെ ആക്രമിക്കുകയായിരുന്നു. ജിബുവിനെ ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് വലിച്ചുകൊണ്ടുപോയി റോഡരികിൽ വച്ചാണ് മർദിച്ചത്. ലോഹവള കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു. ജിബു ആശുപത്രിയില്‍ ചികിത്സയിലാണ്.

വാഹനത്തിന്‍റെ വാടകയുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. വലിയ തുക വാടക ആവശ്യപ്പെട്ടു. അത്രയും നൽകാനാകില്ലെന്ന് പറഞ്ഞതാണ് ജിബുവിനെ മർദ്ദിക്കാൻ കാരണം. നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - attack on shooting location; Injury to production controller
Next Story