Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്തളത്ത് ആർ.എസ്.എസ് കാര്യാലയത്തിനുനേരെ ആക്രമണം

text_fields
bookmark_border
പന്തളത്ത് ആർ.എസ്.എസ് കാര്യാലയത്തിനുനേരെ ആക്രമണം
cancel

പന്തളം: പന്തളത്ത് ആർ.എസ്.എസ് കാര്യാലയത്തിനു നേരേ ആക്രമണം. കോളേജ് യൂനിയൻ തെരഞ്ഞെടുപ്പ് ദിവസം പുതുക്കി നിർമ്മിച്ച് ഉദ്ഘാടനം ചെയ്ത കാര്യാലയത്തിന്റെ ജനൽ പാളികൾ അടിച്ചു തകർത്തു. വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.

ബൈക്കിൽ എത്തിയ ഒരു സംഘം ആളുകളാണ് അക്രമം നടത്തിയതെന്ന് പരിസരവാസികൾ പറഞ്ഞു. പന്തളം പൊലീസ് സ്ഥലത്തെത്തി. പന്തളം എൻ.എസ്.എസ് കോളേജിലെ എ.ബി.വി.പി, എസ്.എഫ്.ഐ സംഘർഷം ക്യാമ്പസിന് പുറത്തേക്ക് വ്യാപിക്കാതിരിക്കാൻ പൊലീസ് കനത്ത സുരക്ഷ ഒരുക്കുന്നതിനിടയിലാണ് സംഭവം.

കോളേജിൽ തെരഞ്ഞെടുപ്പ് ദിവസം മുതൽ എസ്.എഫ്.ഐ, എ.ബി.വി.പി സംഘർഷം നടക്കുകയാണ്. കഴിഞ്ഞദിവസം എ.ബി.വി.പിയുടെ ഏകപക്ഷീയമായ അക്രമത്തിൽ 7 എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. കോളേജ് യൂനിയൻ ചെയർമാൻ ഉൾപ്പെടെ പരിക്കേറ്റ് ചികിത്സയിലാണ്. തുടർ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ പന്തളത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attack on RSS office in Pandalam
Next Story