മയക്കുമരുന്ന് പരിശോധനക്കിടെ പൊലീസിന് നേരെ ആക്രമണം; ജൂനിയർ എസ്.ഐക്ക് പരിക്കേറ്റു
text_fieldsകൊടുങ്ങല്ലൂർ: മയക്കുമരുന്ന് പരിശോധനക്കിടെ പൊലീസിനു നേരെയുണ്ടായ ആക്രമണത്തിൽ ജൂനിയർ എസ്.ഐക്ക് പരിക്കേറ്റു. സംഘർഷത്തിൽ പൊലീസ് ജീപ്പിന്‍റെ ചില്ലിനും കേടുപാടുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് എടവിലങ്ങ് സ്വദേശികളായ മൂന്നു പേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു
എസ്.എൻ പുരം പഞ്ചായത്തിന്‍റെ പതിയാശ്ശേരി അതിരിനോട് ചേർന്ന എടവിലങ്ങ് പഞ്ചായത്ത് അഞ്ചാം വാർഡിൽ വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. പരിക്കേറ്റ മതിലകം പൊലീസ് സ്റേറഷനിലെ ജൂനിയർ എസ്.ഐ മിഥുൻ മാത്യൂവിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടവിലങ്ങ് കുഞ്ഞൈനി സ്വദേശികളായ സ്വദേശികളായ ഇളന്തുരുത്തി സൂരജ് (18), കാരാഞ്ചേരി അജിത്ത് (23), കിഴക്കേപ്പാട്ട് അഖിൽ (21) എന്നിവരാണ് അറസ്റ്റിറ്റിലായത്.
ഇവരിൽ സൂരജ് മയക്കുമരുന്ന്, വാഹന മോഷണം കേസുകളിലും, അജിത്ത് എർണാകുളം ജില്ലയിൽ കഞ്ചാവ് കേസിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. സംഘർഷ സ്ഥലത്തെ പാലം കേന്ദ്രീകരിച്ച് കഞ്ചാവ് മയക്കുമരുന്ന് സംഘത്തിലെ കണ്ണികളും വാങ്ങാനെത്തുന്നവരും ഒത്തുകൂടുന്നതായ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയതായിരുന്നു മതിലകം പൊലീസ്.
സ്ഥലത്തുണ്ടായിരുന്ന സംഘത്തിലെ പ്രധാനിയെ പിടികൂടുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. എസ്.ഐ വിമൽ, ജൂനിയർ എസ്.ഐ മിഥുൻ മാത്യൂ, എ.എസ്.ഐ. ഷൈജു, സി.പി.ഒമാരായ രാഹുൽ, അരുൺ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

