Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടതി വളപ്പിൽ അഭിഭാഷകന്റെ തലയടിച്ചു പൊട്ടിച്ചു; പ്രതി മറ്റൊരു കേസിൽ സാക്ഷി പറയാൻ എത്തിയയാൾ

text_fields
bookmark_border
കോടതി വളപ്പിൽ അഭിഭാഷകന്റെ തലയടിച്ചു പൊട്ടിച്ചു; പ്രതി മറ്റൊരു കേസിൽ സാക്ഷി പറയാൻ എത്തിയയാൾ
cancel
camera_alt

പരിക്കേറ്റ അഭിഭാഷകൻ പ്രകാശ്

നെടുമങ്ങാട്: കോടതി വളപ്പിൽ അഭിഭാഷകന്റെ തലയടിച്ചു പൊട്ടിച്ചു. പരിക്കേറ്റ നെടുമങ്ങാട് കോടതിയിലെ അഭിഭാഷകൻ പ്രകാശിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് സംഭവം. വെമ്പായം സ്വദേശിയായ ഷാജിയാണ് അഭിഭാഷകനെ ആക്രമിച്ചത്. കോടതി പരിസരത്ത് വെച്ച് മറ്റൊരു അഭിഭാഷകനെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുന്നത് പ്രകാശ് തടയുന്നതിനിടെയാണ് മർദനമേറ്റത്.

മറ്റൊരു ​കേസിൽ സാക്ഷി പറയാൻ എത്തിയതായിരുന്നു പ്രതി ഷാജി. സംഭവം അറിഞ്ഞെത്തിയ അഭിഭാഷകർ ചേർന്നു അക്രമിയെ തടഞ്ഞുവച്ചു പൊലീസിൽ ഏൽപിച്ചു. അക്രമത്തിൽ മറ്റൊരാൾക്കുകൂടി പങ്കുണ്ടെന്ന് ആരോപിച്ച അഭിഭാഷകർ, അയാളുടെ പേരിലും കേസ് എടുക്കണമെന്നവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

അറസ്റ്റിലായ ഷാജിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attack on lawyer in Nedumangad court complex
Next Story