Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൂറ് രൂപക്ക് മന്തി നൽകിയില്ല; കോഴിക്കോട് ഹോട്ടലിനു നേരെ കല്ലേറ്, യുവതിക്കും കുഞ്ഞിനും പരിക്ക്

text_fields
bookmark_border
നൂറ് രൂപക്ക് മന്തി നൽകിയില്ല; കോഴിക്കോട് ഹോട്ടലിനു നേരെ കല്ലേറ്, യുവതിക്കും കുഞ്ഞിനും പരിക്ക്
cancel

കോഴിക്കോട്: കുന്ദമംഗലം കാരന്തൂരിൽ ഹോട്ടലിന് നേരെ കല്ലേറ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. ഞായറാഴ്ച രാത്രി പത്തുമണിയോടെ കാരന്തൂർ മർക്കസിന് സമീപമുള്ള സ്പൂൺ മി എന്ന ഹോട്ടലിന് നേരെയാണ് ആക്രമണം.

നൂറ് രൂപക്ക് മന്തി വേണമെന്ന് ആവശ്യപ്പെട്ട് ഏതാനും ചിലർ വന്നിരുന്നുവെന്നും ഇതിനു പിന്നാലെ രണ്ടം​ഗ സംഘം വന്ന് ​ഹോട്ടലിനു നേരെ കല്ലെറിയുകയായിരുന്നുവെന്നും ഹോട്ടൽ അധികൃതർ പറയുന്നു.

ചില്ല് തെറിച്ചാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. കുന്നമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attack on Kozhikode hotel
Next Story