വയലാറില്‍ വീടുകള്‍ക്ക് നേരെ ആക്രമണം
text_fieldsചേര്‍ത്തല: വയലാറില്‍ ആര്.എസ്.എസ് പ്രവര്ത്തകന് നന്ദു കൃഷ്ണെൻറ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് രണ്ട് വീടുകള്‍ക്കുനേരെ ആക്രമണം. ബുധനാഴ്ച അര്‍ധരാത്രിയോടെ നാഗംകുളങ്ങര ആമിന മന്‍സിലില്‍ അന്‍വര്‍ അമീെൻറ (അമിനു) വീട് ഒരു സംഘം ആക്രമിച്ചു. വീട്ടിലെ ഗൃഹോപകരണങ്ങളടക്കം അടിച്ചുതകര്‍ത്തു. ഇയാള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണ്.
വ്യാഴാഴ്ച വൈകീട്ട് നന്ദു കൃഷ്ണെൻറ മൃതദേഹവുമായുള്ള വിലാപയാത്ര കടന്നുപോയപ്പോഴാണ് നാഗംകുളങ്ങര കടപ്പള്ളിവീട്ടില് റഫീക്കിെൻറ വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു.
വീടിെൻറ വാതിലുകളും ജനല്‍ പാളികളും തകര്‍ത്തിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ല കലക്ടർ മൂന്നുദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

