കോടതിയിൽ വനിതാ മുൻസിഫിന് നേരെ ആക്രമണം: പ്രതി പിടിയിൽ
text_fieldsപ്രതി അരുൺ മോഹൻ
ചെങ്ങന്നൂർ: കോടതിയിൽ വനിതാ മുൻസിഫിന് നേരെ ആക്രമണം. രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെ ചെങ്ങന്നൂർ മുൻസിഫ് അമല ലോറൻസിന്റെ ചേമ്പറിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ചെങ്ങന്നൂർ മുളക്കുഴ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആക്രമിക്കാനെത്തിയ പ്രതിയെ കണ്ട് കോടതിക്കുള്ളിൽ കൂടി ജീവനക്കാരുടെ ഓഫിസിലേക്ക് ഓടിക്കയറിയ അമല ലോറൻസിന് ഓട്ടത്തിനിടെ വീണ് പരിക്കേറ്റു. ഈ സമയം ജീവനക്കാർ പ്രതിയെ തടയുകയും മൽപ്പിടുത്തത്തിനിടയിൽ ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. നിലത്തുവീണ ഒരു ജീവനക്കാരനെ പ്രതി നെഞ്ചിൽ ചവിട്ടി. പ്രതിയുടെ കോട്ടിന് ഉൾവശത്ത് ഒളിപ്പിച്ച് വെച്ചിരുന്ന ചില്ല് കുപ്പി നിലത്ത് വീണ് ഉടയുകയും ചെയ്തു.
പ്രതിയെ കോടതി ജീവനക്കാരും സമീപമുള്ള ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു.പരിക്കേറ്റ ജഡ്ജിയും, കോടതി ജീവനക്കാരും ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തെ തുടർന്ന് കോടതി നടപടികൾ നിർത്തി വെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

