Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എക്സൈസ് സംഘത്തിനുനേരെ ആക്രമണം

text_fields
bookmark_border
cannabis seized
cancel

വടശ്ശേരിക്കര: എക്സൈസ് നടത്തിയ റെയ്ഡിൽ ഉദ്യോഗസ്ഥ സംഘത്തിനുനേരെ ആക്രമണം. ചിറ്റാറിൽ ഗുരുനാഥൻ മണ്ണിൽ ശനിയാഴ്ച എക്സൈസ് റേഞ്ച് ഷാഡോ സംഘത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇന്‍റലിജൻസ് ബ്യൂറോ പ്രിവന്‍റിവ് ഓഫിസർ എം. പ്രസാദ്, ചിറ്റാർ റേഞ്ച് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസർമാരായ ആസിഫ്‌ സലീം, എ. ഷെഹിൻ എന്നിവരെ ജീപ്പിലെത്തിയവർ കൂട്ടമായി ആക്രമിക്കുകയായിരുന്നു.

പ്രിവന്‍റിവ് ഓഫിസർ എം. പ്രസാദിനെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇൻസ്പെക്ടർ ബി. ദിനേശിന്‍റെ നേതൃത്വത്തിൽ എക്സൈസ് പാർട്ടി സ്ഥലത്ത് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ഗുരുനാഥൻ മണ്ണിൽ വ്യാജമദ്യ വിപണനം ഉള്ളതായി വ്യാപക പരാതിയുള്ളതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ആക്രമണം ഉണ്ടായത്. അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ കേസെടുക്കുമെന്നും ചിറ്റാർ പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attack on excise team
Next Story