Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി​ണ​റാ​യി...

പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​നു മു​ന്നി​ൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കൽ; സി.ബി.ഐ അന്വേഷണ ആവശ്യം അനുവദിക്കാതെ ഹൈകോടതി

text_fields
bookmark_border
പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​നു മു​ന്നി​ൽ  ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കൽ; സി.ബി.ഐ അന്വേഷണ ആവശ്യം അനുവദിക്കാതെ ഹൈകോടതി
cancel

കൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​നു മു​ന്നി​ൽ ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി ഹൈ​കോ​ട​തി തീ​ർ​പ്പാ​ക്കി. പൊ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും തൃ​പ്തി​ക​ര​മാ​ണെ​ന്നും വി​ല​യി​രു​ത്തി​യാ​ണ് ചീ​ഫ് ജ​സ്റ്റി​സ് സൗ​മെ​ൻ സെ​ൻ, ജ​സ്റ്റി​സ് വി.​എം. ശ്യാം​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച് ഹ​ര​ജി തീ​ർ​പ്പാ​ക്കി​യ​ത്. ഈ ​ഘ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം മ​റ്റൊ​രു ഏ​ജ​ൻ​സി​ക്ക് കൈ​മാ​റേ​ണ്ട​തി​ല്ലെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി.

പൊ​ലീ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ല​ല്ലെ​ന്നും സി.​ബി.​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​ൻ ജോ​ജോ ജോ​സാ​ണ് ഹ​ര​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ഈ ​വാ​ദ​ങ്ങ​ളെ എ​തി​ർ​ത്ത്​ പൊ​ലീ​സ്​ ​മേ​ധാ​വി സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്ന് സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍റ​ലി​ജ​ൻ​സ്​ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ല. മ​റ്റ് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ര​ട​ക്കം 25 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പേ​രെ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷം കോ​ട​തി​യി​ൽ അ​ന്തി​മ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മെ​ന്നും ഡി.​ജി.​പി അ​റി​യി​ച്ചു.


രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന്​ വിശ്വസിക്കാനാകില്ലെന്ന്​ പ്രോസിക്യൂഷൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ്​ പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച​തി​നു​പി​ന്നി​ൽ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്ന്​ വി​ശ്വ​സി​ക്കാ​നാ​കി​ല്ലെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ. കേ​സി​ൽ സി.​പി.​എം പാ​ള​യം ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി ഐ.​പി. ബി​നു അ​ട​ക്കം പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. വാ​ദം ശ​നി​യാ​ഴ്ച​യും തു​ട​രും. ആ​ക്ര​മ​ണ​ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ വാ​ദം പൂ​ർ​ത്തി​യാ​കാ​ൻ ക​ഴി​യൂ​വെ​ന്ന്​ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ഹ​ര​ജി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് കോ​ട​തി തു​ട​ർ​വാ​ദ​ത്തി​നാ​യി കേ​സ് മാ​റ്റി​യ​ത്. ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ‌​ഷ​ൻ​സ് ജ​ഡ്ജി എ​സ്. ന​സീ​റ​യാ​ണ് ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ.​ഡി​യു​ടെ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച് അ​ഞ്ച് മ​ണി​ക്കൂ​റി​ന​കം 300 പേ​ര്‍ പ്ര​തി​യാ​കു​ന്ന ത​ര​ത്തി​ല്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന്​ പി​ന്നി​ല്‍ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്ന് വി​ശ്വ​സി​ക്കാ​നാ​കി​ല്ല. ഇ​ത്ര​യ​ധി​കം ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടി​യ​ത​ട​ക്കം കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ പ​രി​ധി​യാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. ജ​ഡ്ജി​ക്കെ​തി​രെ​യ​ല്ല മു​ന്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ കോ​ട​തി​യെ തെ​റ്റാ​യ വി​വ​രം ധ​രി​പ്പി​ച്ച​തി​നെ​തി​രെ​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സം​ഭ​വ സ​മ​യ​ത്തെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എ. ​സ​ന്തോ​ഷ് കു​മാ​ര്‍ ഹ​ര​ജി ഫ​യ​ല്‍ ചെ​യ്തു. ഈ ​ഹ​ര​ജി ശ​നി​യാ​ഴ്ച കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ED officialsCBI probePinarayi Vijayan
News Summary - Attack on ED officials in front of Pinarayi Vijayan's house: High Court rejects plea for CBI probe
Next Story