കോട്ടയത്തെ ബിവറേജ് ഷോപ്പിലെ ആക്രമണം: മൂന്നു പേർ അറസ്റ്റിൽ
text_fieldsചിങ്ങവനം: കോട്ടയം കോടിമതയിൽ പ്രവർത്തിക്കുന്ന ബിവറേജസിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. പനച്ചിക്കാട് കണിയാൻ മല ഭാഗത്ത് പൂവത്തുംമൂട്ടിൽ വീട്ടിൽ അജിത്ത് പി. ഷാജി (26), ഇയാളുടെ സഹോദരൻ അഭിജിത്ത് പി. ഷാജി (28), പനച്ചിക്കാട് കണിയാൻമല ഭാഗത്ത് ചിരക്കരോട്ട് വീട്ടിൽ ശ്രീജിത്ത് (24) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് പതിനൊന്നാം തീയതി വൈകിട്ട് 4 മണിയോടു കൂടി കോട്ടയം കോടിമത ഭാഗത്ത് പ്രവർത്തിക്കുന്ന ബിവറേജ് ഷോപ്പിൽ മദ്യം വാങ്ങാൻ എത്തുകയും തുടർന്ന് ജീവനക്കാരനുമായി പണം അടക്കുന്നതിനെ ചൊല്ലി വാക്കുതർക്കം ഉണ്ടാവുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഷോപ്പിൽ ഉണ്ടായിരുന്ന സ്വൈപ്പിങ് മെഷീൻ കൊണ്ട് ജീവനക്കാരന്റെ തലക്കടിക്കുകയും മെഷീൻ എറിഞ്ഞു തകർക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു.
പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ തിരച്ചിലിൽ പ്രതികളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഒ പ്രകാശ് ആർ., എസ്.ഐമാരായ സജീർ ഇ.എം, പ്രകാശൻ ചെട്ടിയാർ, സി.പി.ഒ. സഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

