Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ കുഞ്ഞിമംഗലത്ത് കുറുക്കന്റെ ആക്രമണം; 23 പേർക്ക് കടിയേറ്റു

text_fields
bookmark_border
കണ്ണൂർ കുഞ്ഞിമംഗലത്ത് കുറുക്കന്റെ ആക്രമണം; 23 പേർക്ക് കടിയേറ്റു
cancel
camera_alt

ആശുപത്രിയിലുള്ളവരെ എം.വി. ജയരാജനും എം. വിജിൻ എം.എൽ.എയും സന്ദർശിക്കുന്നു

പയ്യന്നൂർ (കണ്ണൂർ): കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തില വണ്ണച്ചാലിൽ കുറുക്കന്റെ ആക്രമണത്തിൽ 23 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് കുറുക്കൻ നാട്ടിലിറങ്ങി പരാക്രമം കാണിച്ചത്. കടിയേറ്റവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്രീജ, ഉമ, സുഷമ, കുഞ്ഞമ്പു, മധു മാഷ്, കാർത്യായനി, കരുണാകരൻ, തമ്പായി, കമല, യു. ദാമോദരൻ, അരുൺ, സാവിത്രി, ദീപ, സുധാകരൻ, ചന്ദ്രൻ, വിഗ്നേഷ്, രാജു, സജീവൻ, യശോദ, സതീശൻ, കമലാക്ഷി, ഷൈനി തുടങ്ങിയവരാണ് ആശുപത്രിയിലുള്ളത്. ഇവരെ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, എം. വിജിൻ എം.എൽ.എ എന്നിവർ സന്ദർശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack of the fox; 23 people were bitten
Next Story