Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമീഡിയവണ്‍ വാർത്ത...

മീഡിയവണ്‍ വാർത്ത സംഘത്തിനുനേരെ ആക്രമണം; രണ്ടു പേ​ർക്കെതിരെ കേസ്​

text_fields
bookmark_border
മീഡിയവണ്‍ വാർത്ത സംഘത്തിനുനേരെ ആക്രമണം; രണ്ടു പേ​ർക്കെതിരെ കേസ്​
cancel

പാ​ല​ക്കാ​ട്: മീ​ഡി​യ​വ​ണ്‍ വാ​ര്‍ത്ത സം​ഘ​ത്തി​നു​നേ​രെ ആ​ക്ര​മ​ണം. പാ​ല​ക്കാ​ട് റി​പ്പോ​ര്‍ട്ട​ര്‍ സാ​ജി​ദ് അ​ജ്മ​ൽ, കാ​മ​റ​മാ​ന്‍ വ​സീം മു​ഹ​മ്മ​ദ്, ഡ്രൈ​വ​ർ നാ​സ​ര്‍ എ​ന്നി​വ​ര്‍ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ജ​പ്തി ന​ട​പ​ടി നേ​രി​ടു​ന്ന പെ​രു​വെ​മ്പ് സി.​എ​സ് സ്‌​കൂ​ളി​നെ​ക്കു​റി​ച്ച് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മാ​നേ​ജ്മ​​െൻറി‍​​െൻറ പ്ര​തി​നി​ധി​ക​ള്‍ മ​ർ​ദി​ച്ച​ത്. മു​മ്പ് ചെ​യ്തി​രു​ന്ന വാ​ര്‍ത്ത​യു​ടെ ഫോ​ളോ​അ​പ്​ റി​പ്പോ​ര്‍ട്ട് ചെ​യ്യാ​നാ​യി സ്‌​കൂ​ളി‍​​െൻറ പു​റ​ത്തു​നി​ന്ന് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​കോ​പി​ത​രാ​യ മാ​നേ​ജ്‌​മ​​െൻറ് പ്ര​തി​നി​ധി​ക​ള്‍ ചാ​ന​ല്‍സം​ഘ​ത്തെ അ​സ​ഭ്യം പ​റ​യു​ക​യും കാ​റി​ല്‍നി​ന്ന് പു​റ​ത്തി​റ​ക്കി വ​ലി​ച്ചി​ഴ​ച്ച് മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്. ക്ലാ​സ് റൂ​മി​ല്‍ പൂ​ട്ടി​യി​ട്ടാ​ണ് മ​ര്‍ദി​ച്ച​തെ​ന്ന് പ​രി​ക്കേ​റ്റ​വ​ര്‍ പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ​യും ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​ക്കെ​തി​രെ പു​തു​ന​ഗ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. പെ​രു​വെ​മ്പ് സ്വ​ദേ​ശി ഹം​സ​ത്ത് അ​ലി​ക്കും ക​ണ്ടാ​ല​റി​യു​ന്ന ഒ​രു വ്യ​ക്തി​ക്കും എ​തി​രെ​യാ​ണ് കേ​സ്. സം​ഭ​വ​ത്തെ കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി അ​പ​ല​പി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ​യു​ള്ള സ്കൂ​ൾ മാ​നേ​ജ്മ​​െൻറ് ഗു​ണ്ടാ​യി​സം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന്​ ജി​ല്ല പ്ര​സി​ഡ​ൻ​റ് സി.​കെ. ശി​വാ​ന​ന്ദ​നും സെ​ക്ര​ട്ട​റി എ​ൻ.​എ.​എം. ജാ​ഫ​റും വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യോ​ട് യൂ​നി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaoneattackkerala newsmalayalam news
News Summary - attack mediaone- kerala news
Next Story