Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും കല്യാണ...

വീണ്ടും കല്യാണ മണ്ഡപത്തിൽ കൂട്ടത്തല്ല്; ഇത്തവണ വിവാഹം ക്ഷണിക്കാത്തതിന്റെ പേരിൽ, വധുവിന്‍റെ പിതാവിന് പരിക്ക്

text_fields
bookmark_border
വീണ്ടും കല്യാണ മണ്ഡപത്തിൽ കൂട്ടത്തല്ല്; ഇത്തവണ വിവാഹം ക്ഷണിക്കാത്തതിന്റെ പേരിൽ, വധുവിന്‍റെ പിതാവിന് പരിക്ക്
cancel

ബാ​ല​രാ​മ​പു​രം: അ​യ​ണി​മൂ​ട്ടി​ലെ ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധു​വി​ന്‍റെ പി​താ​വി​നും ബ​ന്ധു​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ക്ഷ​ണി​ക്കാ​തെ വി​വാ​ഹ​ച​ട​ങ്ങി​ന്​ എ​ത്തി​യ​യാ​ൾ ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം വ​ധു​വി​ന്‍റെ പി​താ​വി​ന്​ പ​ണം ന​ൽ​കി. ഇ​ത്​ സ്വീ​ക​രി​ക്കാ​തെ തി​രി​ച്ച​യ​ച്ച​തി​ലെ പ്ര​കോ​പ​ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല​ത്രെ.

അ​തേ​സ​മ​യം ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ര​ണ്ടു​പേ​ർ ഏ​റ്റു​മു​ട്ടു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച പ്ര​ദേ​ശ​വാ​സി​യെ ആ​ക്ര​മി​ച്ചെ​ന്നും തു​ട​ർ​ന്ന് സം​ഘ​മാ​യി എ​ത്തി​യ​വ​ർ മ​ണ്ഡ​പ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച ക​ല്യാ​ണം ന​ട​ത്താ​നി​രു​ന്ന മ​ണ്ഡ​പ​ത്തി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:balaramapuramWedding Hall Collapse
News Summary - attack in the wedding hall; the bride's father was injured
Next Story