പാത്താമുട്ടത്ത് കരോൾ സംഘത്തെ ആക്രമിച്ച സംഭവം: ഏഴുപേർക്കെതിരെ കേസ്
text_fieldsകോട്ടയം: പാത്താമുട്ടത്ത് കരോൾ സംഘത്തെ മദ്യപസംഘം ആക്രമിച്ച സംഭവത്തിൽ ഏഴുപേർക്കെതിരെ ചിങ്ങവനം െപാലീസ് കേസെടുത്തു. മദ്യപസംഘത്തിെൻറ ആക്രമണത്തിൽ മൂന്നുേപർക്ക് പരിക്കേറ്റു. സംഘത്തിെൻറ കല്ലേറില്‍ പരിക്കേ റ്റ ലിന്‍സി, ആശ, ബോവാസ് എന്നിവർ ജില്ല ആശുപത്രിയിൽ ചികിത്സതേടി. ആക്രമണത്തിൽ വീടുകളുടെ ജനൽചില്ലുകളും പള്ളിയിലെ ഉപകരണങ്ങളും നശിച്ചിരുന്നു.
ഞായറാഴ്ച രാത്രി 11ന് പാത്താമുട്ടം സെൻറ് ഗിറ്റ്സ് കോളജിനു സമീപം മുട്ടുചിറ കോളനിയിലാണ് സംഭവം. സെൻറ് പോൾസ് ആഗ്ലിക്കന്‍ ചര്ച്ചിെൻറ നേതൃത്വത്തില്‍ നടത്തിയ സ്ത്രീകള്‍ അടക്കമുള്ള കരോള്‍ സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്. കരോള്‍ സംഘം വീടുകളിലെത്തി പാട്ട് പാടുന്നതിനിടെ മദ്യപരെത്തി ചോദ്യം ചെയ്തതാണ് പ്രശ്‌നത്തിന് കാരണം. തർക്കത്തെതുടർന്ന് കരോള്‍സംഘം മടങ്ങിയെങ്കിലും പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
പള്ളിയിലേക്ക് എത്തിയതോടെ സാധനങ്ങൾക്ക് കേടുപാടുവരുത്തി. തുടർന്ന് സമീപത്തെ മൂന്നുവീടിനുനേരെ ആക്രമണമുണ്ടായി. പള്ളിക്കുസമീപത്തെ ഒരു ബൈക്കും നശിപ്പിച്ചു. വിവരമറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തിയപ്പോൾ മദ്യപസംഘം രക്ഷപ്പെട്ടു. പരിക്കേറ്റവരുടെ മൊഴിയെടുത്ത ശേഷമാണ് പ്രദേശവാസികളായ ഏഴുപേര്‍ക്കെതിരെ കേസെടുത്തത്.
പ്രതികളെ പിടികൂടണം -ബി.ജെ.പി
കോട്ടയം: പാത്താമുട്ടം കുമ്പാടി സെൻറ് പോള്‍സ് ആഗ്ലിക്കൻ ചര്‍ച്ച് അടിച്ചുതകര്‍ക്കുകയും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസികളെ മർദിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി ആവശ്യപ്പെട്ടു. സഭ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
പ്രതിഷേധിച്ചു
കോട്ടയം: പാത്താമുട്ടം കൂമ്പാടി സെൻറ് ലൂക്ക്സ് ദേവാലയത്തിന് നേെരയും വിശ്വാസികൾക്കു നേരെയുമുണ്ടായ ആക്രമണത്തിൽ ബി.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു പാറക്കടവൻ പ്രതിഷേധിച്ചു. പ്രതികളെ അറസ്റ്റ് െചയ്യണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
