Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരൂർ പച്ചാട്ടിരിയിൽ ലഹരി സംഘത്തിന്‍റെ ആക്രമണം; മൂന്ന് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

text_fields
bookmark_border
    attack
    cancel

    തിരൂർ: പച്ചാട്ടിരിയിൽ ലഹരി സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. പച്ചാട്ടിരി സ്വദേശികളായ ഹസി, വിനീഷ്, വസീം എന്നിവർക്കാണ് ലഹരി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

    ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഹസി, വിനീഷ്, വസീം എന്നിവരെ പച്ചാട്ടിരിയിൽ തടഞ്ഞ് നിർത്തി ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. വാൾ ഉൾപ്പെടെയുള്ള മാരകായുദ്ധങ്ങളുമായാണ് ലഹരി സംഘം യുവാക്കളെ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഹസിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ഒരാളെ തിരൂർ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. പച്ചാട്ടിരിയിൽ ലഹരി സംഘത്തിന്റെ വിളയാട്ടത്തിനെതിരെ രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും ഉൾപ്പെടെയുള്ളവർ തിരൂർ പൊലീസിന് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ലഹരി സംഘങ്ങൾക്കെതിരെ പരാതിയുമായി രംഗത്തുവന്നിരുന്ന യുവാക്കൾക്കെതിരെ ആക്രമണം ഉണ്ടായത്.

    Show Full Article
    Girl in a jacket

    Don't miss the exclusive news, Stay updated

    Subscribe to our Newsletter

    By subscribing you agree to our Terms & Conditions.

    Thank You!

    Your subscription means a lot to us

    Still haven't registered? Click here to Register

    News Summary - Attack by drug gang in Tirur Pachattiri; Three youths injured
    Next Story